ശമ്പളപരിഷ്കരണ ഉത്തരവില്‍ പ്രതിഷേധം

കണ്ണൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ശമ്പളപരിഷ്കരണ ഉത്തരവിലെ വഞ്ചനക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂരില്‍ പ്രകടനത്തിനുശേഷം നടന്ന വിശദീകരണ യോഗത്തില്‍ എം.വി. ശശിധരന്‍, ബേബി കാസ്ട്രോ എന്നിവര്‍ സംസാരിച്ചു. ബി.ജി. ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. വി.എം. സജീവന്‍ സ്വാഗതം പറഞ്ഞു. തളിപ്പറമ്പില്‍ രാമകൃഷ്ണന്‍ മാവില, പി. സുഗുണന്‍ എന്നിവര്‍ സംസാരിച്ചു. അജയന്‍ അധ്യക്ഷത വഹിച്ചു. ആര്‍. ഗോപാലന്‍ സ്വാഗതം പറഞ്ഞു. ആയുര്‍വേദ കോളജില്‍ ജയകൃഷ്ണന്‍, സി. ബാബു എന്നിവരും എന്‍ജിനീയറിങ് കോളജില്‍ കെ. അജിത്ത് കുമാറും ഇരിട്ടിയില്‍ കെ. ഷാജിയും കൂത്തുപറമ്പില്‍ കെ.എം. ബൈജു, കെ. പ്രദീപ് കുമാര്‍ എന്നിവരും സംസാരിച്ചു. തലശ്ശേരിയില്‍ പ്രസാദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി. ഗിരീശന്‍, എം. പ്രസന്‍ എന്നിവര്‍ സംസാരിച്ചു. എ. രതീശന്‍ സ്വാഗതം പറഞ്ഞു. പയ്യന്നൂരില്‍ ടി.കെ. ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ. രാധ സംസാരിച്ചു. എം. അനീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ശമ്പളം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 10ാം ശമ്പള പരിഷ്കരണം നടപ്പാക്കാനുള്ള പ്രഖ്യാപനം നിരാശാജനകമാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളത്തില്‍ കാലാനുസൃതമായ വര്‍ധനവ് വരുത്തുന്നതിന് പകരം കമീഷന്‍ ശിപാര്‍ശ ചെയ്ത അടിസ്ഥാന ശമ്പളത്തില്‍ നിന്നും വെട്ടിക്കുറവ് വരുത്തിയാണ് പരിഷ്കരണം പ്രഖ്യാപിച്ചത്. അധ്യാപകരോടുള്ള സര്‍ക്കാറിന്‍െറ നിഷേധാത്മക നിലപാടില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് എന്‍.ടി. സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. പ്രകാശന്‍, എ.കെ. ബീന, ജില്ലാ സെക്രട്ടറി വി.പി. മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആര്‍. വസന്ത്കുമാര്‍, പി.സി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.