പഴയങ്ങാടി: പാതയോരത്തെ ഉണങ്ങിയ കാട്, പുല്ല് എന്നിവയില്‍ നിന്ന് തീ പടര്‍ന്നു പിടിച്ചതിനാല്‍ ബി.എസ്.എന്‍.എല്‍ പഴയങ്ങാടി എക്സ്ചേഞ്ച് പരിധിയിലുള്ള 2000ല്‍പരം ലാന്‍ഡ് ലൈന്‍ ടെലിഫോണുകളും ഇന്‍റര്‍നെറ്റും നിശ്ചലമായി. 3000ത്തോളം വരിക്കാരുള്ള മാട്ടൂല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന്‍െറ കീഴിലുള്ള മുഴുവന്‍ വരിക്കാര്‍ക്കും വിനിമയം അസാധ്യമായി. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കോഴിബസാര്‍ പാലത്തിനടുത്ത് പാതയോരത്തെ കാടിന് തീ പിടിച്ചത്. നേരിയ രീതിയില്‍ പടര്‍ന്ന തീ ആരും ആദ്യം ഗൗനിച്ചില്ളെങ്കിലും തുടന്ന് ദീര്‍ഘമായി പടരുകയായിരുന്നു. സുല്‍ത്താന്‍ തോട് റോഡ് പാലത്തിലെ ഇരുമ്പ് പൈപ്പിനുള്ളിലൂടെ വലിച്ച കാബിളുകളടക്കം ഉരുകി കരിഞ്ഞതോടെയാണ് ഫോണുകള്‍ നിശ്ചലമായത്. നാട്ടുകാരും സ്ഥലത്തത്തെിയവരും ചേര്‍ന്നാണ് തീയണച്ചത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. പഴയങ്ങാടി എക്സ്ചേഞ്ചിന്‍െറ കീഴിലുള്ള പുതിയങ്ങാടി, ചൂട്ടാട്, വാടിക്കല്‍ മേഖലയിലുള്ള 2000ത്തോളം ലാന്‍ഡ് ലൈന്‍ ഫോണുകളുടെയും ഇന്‍റര്‍നെറ്റിന്‍െറയും ബന്ധം ഇതോടെ വിച്ഛേദിക്കപ്പെടുകയായിരുന്നു. ഒ.എഫ് കാബിളുകള്‍ കരിഞ്ഞതോടെ കോര്‍ ബാങ്കിങ്ങടക്കമുള്ള ബാങ്കുകളുടെ പ്രവര്‍ത്തനവും മുടങ്ങുകയായിരുന്നു. മാട്ടൂലിലെ 3000ത്തോളം വരിക്കാര്‍ക്ക് പരസ്പരം വിളിക്കാന്‍ മാത്രമായിരുന്നു സാധ്യമായത്. പുറം ലോകത്തേക്ക് ബന്ധപ്പെടാന്‍ കഴിയാതെ മാട്ടൂല്‍ നാലു മണിക്കൂറോളം ഒറ്റപ്പെട്ടു. വൈകീട്ട് ഏഴുമണിയോടെ ഒ.എഫ് കാബിളുകള്‍ മാറ്റി സ്ഥാപിച്ചാണ് സാധാരണ നിലയിലാക്കിയത്. പഴയങ്ങാടി എക്സ്ചേഞ്ചിലെ തകരാറിലായ 2000ത്തോളം ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കരിഞ്ഞ കാബിളുകള്‍ പൂര്‍ണമായും മാറ്റിയിടണമെന്നും എന്നാല്‍, കാബിളുകളുടെ ദൗര്‍ലഭ്യം പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ മാധ്യമത്തോട് പറഞ്ഞു. കാബിളുകള്‍ കരിഞ്ഞതിനാല്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.