സെപ്റ്റിക് ടാങ്ക് അപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി

ചക്കരക്കല്ല്: ചെമ്പിലോട് ചാത്തോത്ത് കുളത്തിന് സമീപം സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചവര്‍ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു ചെമ്പിലോട് കൊടിവളപ്പില്‍ രഘൂത്തമന്‍െറ ഭാര്യ സതി (56), മകന്‍ രതീഷ് കുമാര്‍ (36), തൊഴിലാളി ചാപ്പ സ്വദേശി മുനീര്‍ (53) എന്നിവര്‍ ദുരന്തത്തില്‍പെട്ട് മരിച്ചത്. ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീണ മുനീറിനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് വീട്ടുടമയായ അമ്മയും മകനും ദുരന്തത്തില്‍പെട്ടത്. രതീഷ് കുമാറിന്‍െറയും അമ്മ സതിയുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി ബുധനാഴ്ച ഉച്ച ഒന്നോടെ ചെമ്പിലോട് ടി. കൃഷ്ണന്‍ സ്മാരക മന്ദിരത്തിലും കോയ്യോട് ഹസന്‍ മുക്കില്‍ രതീഷ് ജോലി ചെയ്തിരുന്ന കടയിലും പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് സ്വഗൃഹത്തില്‍ ബന്ധുക്കള്‍ക്ക് കാണാന്‍ എത്തിച്ചു. മൂന്നിടങ്ങളിലും വന്‍ ജനാവലിയുണ്ടായിരുന്നു. തുടര്‍ന്ന് മൂന്നുമണിയോടെ ചെമ്പിലോട് പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. കെ.കെ. രാഗേഷ് എം.പി, കെ.കെ. നാരായണന്‍ എം.എല്‍.എ, എന്‍. ചന്ദ്രന്‍, കെ. ഭാസ്കരന്‍, പി.കെ. ശബരീഷ് കുമാര്‍, എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. ലക്ഷ്മി, ചെമ്പിലോട് വില്ളേജ് ഓഫിസര്‍ എം.കെ. മോഹനന്‍, കെ.കെ. ഫിറോസ്, ഇ. അബ്ദുല്‍ സലാം, വ്യാപാരി വ്യവസായി പ്രതിനിധികളായ സി.കെ. നസീര്‍, സി. ഷൗക്കത്തലി, എ. അഹമ്മദ് കുഞ്ഞി, സി.വി.കെ. നിയാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെി. മുനീറിന്‍െറ മൃതദേഹം ഭാര്യവീടായ കക്കാടും തറവാട് സ്ഥലമായ മുണ്ടേരിയിലും പൊതുദര്‍ശനത്തിനു വെച്ചു. കക്കാട് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, വി. സമീര്‍, സുധീഷ് മുണ്ടേരി, റിജില്‍ മാക്കുറ്റി, സുരേഷ് ബാബു എളയാവൂര്‍ എന്നിവര്‍ മുനീറിന്‍െറ വീട്ടിലത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.