കണ്ണൂര്‍: ചാല ബൈപാസ് കിഴ്ത്തള്ളിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകട മരണം തടയാന്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണിക്കൂറിലേറെ ഇതു വഴി ഗതാഗതം തടസ്സപ്പെട്ടു. ഒരു മാസത്തിനിടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അപകടം തടയുന്നതില്‍ ഒരു നീക്കവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി കീഴ്ത്തള്ളി ബൈപാസ് റോഡും ഓവുപാലം റോഡും ഉപരോധിച്ചത്. പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരണപ്പെട്ട കീഴ്ത്തള്ളിയിലെ മാവിലക്കണ്ടി ഭരതന്‍െറ മൃതദേഹവുമായി ബന്ധുക്കളും സ്ത്രീകളടക്കമുള്ള നാട്ടുകാരും ഇരു റോഡുകളിലും കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. വിവരമിഞ്ഞ് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് 12ഓടെ ഉപരോധം പിന്‍വലിക്കുകയായിരുന്നു. വാഹനങ്ങളുടെ അമിത വേഗത കുറക്കാനും കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാത ഉണ്ടാക്കാനും നപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ പ്രശ്നങ്ങളും ആവശ്യവും ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ തയാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വ്യഴാഴ്ച രാവിലെ 11ന് കലക്ടറേറ്റില്‍ എം.എല്‍.എയുടെയും കലക്ടറുടെയും സാന്നിധ്യത്തില്‍ പ്രശ്ന പരിഹാരത്തിനായി നാട്ടുകാരുടെ യോഗം ചേരും. ഏഴ് വര്‍ഷത്തിനിടെ കീഴ്ത്തള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള 22 പേരാണ് വാഹനാപകടങ്ങള്‍ക്കിരയായി മരണപ്പെട്ടത്. ബൈപാസ് വഴി ബസുകളുടെയും ഭാരവണ്ടികളും ചെറുവാഹനങ്ങളുമടക്കം അമിത വേഗതയിലും ഒരു നിയന്ത്രണവുമില്ലാതെയുമാണ് ചീറിപായുന്നത്. റോഡ് വീതിയുണ്ടെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായ യാത്രക്ക് ഇടമില്ല. സൂക്ഷിച്ചു നടന്നാലും അപകടത്തിനിരയാവുന്ന രീതിയിലാണ് വാഹനങ്ങളുടെ മരണയോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.