ചക്കരക്കല്ല്: മൂന്നുപേരുടെ അപ്രതീക്ഷിത മരണം ചെമ്പിലോട് വാസികള്‍ക്ക് ആഘാതമായി. ചൊവ്വാഴ്ച 4.30ഓടെയാണ് ചെമ്പിലോട് ചാത്തോത്ത് കുളം കൊടിവളപ്പില്‍ പി.കെ. സതി (56), മകന്‍ രതീഷ്കുമാര്‍ (36), തൊഴിലാളി വളപട്ടണം മായിച്ചാന്‍ കുന്നിലെ മുനീര്‍ (42) എന്നിവര്‍ സെപ്റ്റിക് ടാങ്കില്‍ അകപ്പെട്ട് മരിച്ചത്. ഉച്ചയോടെയാണ് മുനീറും മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് ടാങ്ക് വൃത്തിയാക്കാന്‍ ആരംഭിച്ചത്. നാലുമണിയായപ്പോഴേക്കും മുനീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് കൂടെയുണ്ടായിരുന്നയാള്‍ കണ്ടതോടെ വീട്ടിലുണ്ടായിരുന്ന രതീഷിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ സഹായിക്കാനത്തെിയ രതീഷിനും ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയും ടാങ്കില്‍ വീഴുകയുമായിരുന്നു. ഓടിയത്തെിയ രതീഷിന്‍െറ അമ്മ സതി ടാങ്കിലേക്ക് ഇറക്കിവെച്ച കോണിപടിയില്‍ ഇറങ്ങി രതീഷിനെ കൈപിടിക്കുന്നതിനിടെ ഇരുവരും വീഴുകയായിരുന്നു. വിവരമറിഞ്ഞത്തെിയ ചക്കരക്കല്ല് പൊലീസും കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നത്തെിയ ഫയര്‍ഫോഴ്സും കിണഞ്ഞു ശ്രമിച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല. വൈകീട്ട് ആറ് മണിയോടെ സതിയെ പുറത്തെടുത്തു. തുടര്‍ന്ന് മകന്‍ രതീഷിനെയും തൊഴിലാളിയായ മുനീറിനെയും പുറത്തെടുത്തു. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ രതീഷും സതിയുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. മുനീറിന്‍െറ കൂടെ ജോലിക്കത്തെിയ പ്രതാപന് ദുരന്തം കണ്ട് വിറങ്ങലിച്ച് നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത്. കോയ്യോട് ഹസന്‍മുക്കില്‍ ടെയ്ലറിങ് ജോലി ചെയ്തിരുന്ന രതീഷ് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലത്തെിയതായിരുന്നു. ദുരന്ത വിവരമറിഞ്ഞ് നാടിന്‍െറ നാനാഭാഗത്തുനിന്നും നിരവധി പേര്‍ സംഭവ സ്ഥലത്തത്തെി. ചക്കരക്കല്ല് എസ്.ഐ ശശീന്ദ്രന്‍, എടക്കാട് എം.എല്‍.എ കെ.കെ. നാരായണന്‍, എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. മുകുന്ദന്‍ മാസ്റ്റര്‍, ചെമ്പിലോട് പഞ്ചായത്ത് മെംബര്‍ ടി.പി. ഹരീന്ദ്രന്‍, ശൈലജ, മുസ്ലിംലീഗ് പ്രാദേശിക ഭാരവാഹികളായ സി.വി.കെ. റിയാസ് മാസ്റ്റര്‍, എ.പി. ബഷീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എ. അഹ്മദ് കുഞ്ഞി, വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. അഷ്റഫ്, കെ.സി. ഫൈസല്‍, കണ്ണൂര്‍ കൗണ്‍സിലര്‍ കെ. പ്രകാശന്‍ മാസ്റ്റര്‍, കെ.കെ. ദാമോദരന്‍, ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഏരിയാ സെക്രട്ടറി കെ.കെ. ഇബ്രാഹിം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് കെ.കെ. ഫിറോസ് എന്നിവര്‍ സംഭവ സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.