തലശ്ശേരി: ‘സഹോദരീ സഹോദരങ്ങളെ, പ്രിയപ്പെട്ട വിദ്യാര്‍ഥികളെ, എല്ലാവര്‍ക്കും എന്‍െറ നമസ്കാരം’. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം തമിഴ് കലര്‍ന്ന മലയാളത്തില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയടി. ഗവ. ബ്രണ്ണന്‍ കോളജിന്‍െറ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ മലയാള പ്രസംഗം. വിദ്യാര്‍ഥികളോട് എന്ന് സംബോധന ചെയ്ത്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിച്ചതിന്‍െറ മേന്മകളും താന്‍ ഉന്നതിയിലത്തെിയ കഥകളും ഇംഗ്ളീഷില്‍ വിവരിച്ചു. ഏതെങ്കിലും വിദ്യാര്‍ഥിയോ രക്ഷിതാവോ അധ്യാപകനോ ഒപ്പിട്ട് ലഭിച്ച പരാതി പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ടീം തന്നെ തനിക്കൊപ്പമുണ്ട്. ചാന്‍സലര്‍ എന്ന നിലയില്‍ പരിഹരിക്കാവുന്നത് ഉടന്‍ ചെയ്തുകൊടുക്കും. അല്ലാത്തവ വൈസ് ചാന്‍സലര്‍ക്കോ അതത് ഉദ്യോഗസ്ഥര്‍ക്കോ കൈമാറും. നടപടി സംബന്ധിച്ച്, അയക്കുന്ന ആള്‍ക്ക് മറുപടി കൊടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും എന്‍െറ ആശംസകള്‍, നന്ദി എന്ന് കൂടി മലയാളത്തില്‍ പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന തരത്തിലായിരുന്നു ഗവര്‍ണറുടെ പ്രസംഗമെങ്കില്‍ സ്വകാര്യ മേഖലയെ ഒഴിച്ചുനിര്‍ത്തി കേരളത്തിന്‍െറ ഉന്നത വിദ്യാഭ്യാസ മേഖല പൂര്‍ണമാകില്ളെന്നായിരുന്നു അധ്യക്ഷഭാഷണം നിര്‍വഹിച്ച മന്ത്രി കെ.സി. ജോസഫിന്‍െറ അഭിപ്രായം. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം. സ്വാശ്രയ വിദ്യാഭ്യാസത്തിന് എ.കെ. ആന്‍റണി പച്ചക്കൊടി കാണിച്ചതോടെയാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച മുന്നേറ്റമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, ഡിവൈ.എസ്.പി ഷാജുപോള്‍, സി.ഐ വി.കെ. വിശ്വംഭരന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ എം. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സംഘം സുരക്ഷയൊരുക്കി. ജനുവരി 14ന് കോളജില്‍ ആരംഭിച്ച ബ്രണ്ണന്‍ എക്സ്പോ വിജ്ഞാന പ്രദര്‍ശനവും തിങ്കളാഴ്ച സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.