തലശ്ശേരി: അക്ഷര നഗരിയിലെ വിജ്ഞാനോത്സവത്തിന് ഇന്ന് സമാപനം. ഗവ. ബ്രണ്ണന്‍ കോളജ് ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജ് കാമ്പസില്‍ സംഘടിപ്പിച്ച ബ്രണ്ണന്‍ എക്സ്പോ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ കാര്‍ഷിക വ്യാവസായിക ചരിത്ര പ്രദര്‍ശനത്തിന് തിങ്കളാഴ്ച തിരശ്ശീല വീഴും. ജൂബിലി ആഘോഷങ്ങളുടെ ഒൗപചാരിക ഉദ്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉച്ചക്ക് മൂന്നിന് നിര്‍വഹിക്കും. കോളജ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. അബ്ദുല്‍ ഖാദര്‍, കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ബാലന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഇ.കെ. അനുരാഗ് എന്നിവര്‍ സംസാരിക്കും. ചരിത്ര വിഭാഗം അസി. പ്രഫസര്‍ പി. സുധീര്‍കുമാര്‍ രചിച്ച്, ബ്രണ്ണനിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ബൈജു മാത്യു സംഗീതം നല്‍കിയ കോളജ് ജൂബിലി ഗീതം ചടങ്ങില്‍ ആലപിക്കും. സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മത്സരത്തിലെ 40ഓളം രചനകളില്‍നിന്നാണ് ജൂബിലിഗീതം തെരഞ്ഞെടുത്തത്. പി.എന്‍. ഗോപീകൃഷ്ണന്‍, എം.എ. റഹ്മാന്‍, ഇ.ഡി. ഡേവിസ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ശതോത്തര രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയാറാക്കിയ 15 ഇനം പരിപാടികളില്‍ പത്തോളം പരിപാടികള്‍ പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ ഡോ. പി.എം. ഇസ്മാഈല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.