കണ്ണൂര്‍: നിര്‍ധനരായ രോഗികളുടെ ചികിത്സാചെലവ് കണ്ടത്തൊനായി എസ്.എസ്. ഷിനു കണ്ണൂര്‍ ജില്ലയില്‍ മാരത്തണ്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ ധനശേഖരണാര്‍ഥമാണ് ഇക്കുറി ഓട്ടം. വയനാട്, കോഴിക്കോട് ജില്ലയിലെ മാരത്തണ്‍ ഓട്ടം ഇതിനകം പൂര്‍ത്തിയാക്കി. ഡിസംബര്‍ 28ന് കല്‍പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയായിരുന്നു ഉദ്ഘാടനം ചെയ്തത്. വയനാട്ടില്‍ 11 നിര്‍ധന കുടുംബങ്ങള്‍ക്ക് തന്‍െറ മാരത്തണ്‍ ഓട്ടത്തിലൂടെ സമാഹരിച്ച തുക ഷിനു കൈമാറി. കണ്ണൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മാരത്തണ്‍ 19ന് രാവിലെ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കും. 10 ദിവസം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഓടും. ഇതിനകം കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 365 അപേക്ഷകളാണ് ഷിനുവിന് ലഭിച്ചത്. മാരത്തണിലൂടെ ശേഖരിക്കുന്ന തുക പരമാവധി ആളുകള്‍ക്ക് നല്‍കും. ജീവന്‍രക്ഷാ മാരത്തണ്‍ ഫൗണ്ടേഷനും മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് പെരുമ്പാവൂര്‍ സ്വദേശിയായ അക്ഷയ് എന്ന ബാലന് 1,40,000 രൂപ ആദ്യ മാരത്തണിലൂടെ സമാഹരിച്ചു നല്‍കിയാണ് ഷിനു സഹായപദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് തിരുവനന്തപുരം സ്വദേശിനിയായ സുമം, രാജേഷ് എന്നിവര്‍ക്കും സഹായമത്തെിച്ചു. കാസര്‍കോട്ടുനിന്നും തിരുവനന്തപുരം മാരത്തണ്‍ ഓട്ടം നടത്തിയ ഷിനു ഇതിനകം 7600 ലേറെ കിലോമീറ്റര്‍ ഓടി. 152 നിര്‍ധന രോഗികള്‍ക്കായി 40 ലക്ഷത്തിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. തിരുവനന്തപുരം പരുത്തിപ്പാറയില്‍ പച്ചക്കറി വ്യാപാരം നടത്തുകയാണ് ഷിനു. വാര്‍ത്താസമ്മേളനത്തില്‍ കട്ടക്കുളം രാമചന്ദ്രന്‍, മാധവന്‍ കുന്നത്തറ, എസ്.എസ്. ഷിനു, കെ. ദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.