കണ്ണൂര്‍: ജില്ലയിലെ സസ്പെന്‍ഷനിലുള്ള പൊലീസുകാര്‍ക്കു നല്‍കുന്ന സബ്സിസ്റ്റന്‍സ് അലവന്‍സ് വൈകുന്നു. മൂന്നുമാസമായി അലവന്‍സ് വളരെ വൈകിയാണ് ലഭിക്കുന്നത്. അതത് പൊലീസ് സ്റ്റേഷനുകളിലത്തെി ചോദിക്കുന്ന പൊലീസുകാര്‍ക്ക് പണം എത്തിയിട്ടില്ളെന്നാണ് മറുപടി ലഭിക്കുന്നത്. സസ്പെന്‍ഷനിലായതു കൊണ്ടുതന്നെ ഇക്കാര്യം പരാതിയായി ഉന്നയിക്കാനും ഇവര്‍ക്കാവുന്നില്ല. അലവന്‍സ് വൈകുന്നത് സസ്പെന്‍ഷനു പുറമെയുള്ള പീഡനമാണെന്ന നിലയിലാണ് പൊലീസുകാര്‍. വിവിധ കാരണങ്ങളിലായി ഇരുപതിലധികം പൊലീസുകാരാണ് നിലവില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. സസ്പെന്‍ഷന്‍ കാലയളവില്‍ ശമ്പളത്തിന്‍െറ 60 ശതമാനം സബ്സിസ്റ്റന്‍സ് അലവന്‍സായി നല്‍കണമെന്നാണ് നിയമം. കൂടുതല്‍ ഗൗരവതരമായ കുറ്റാരോപണങ്ങളുണ്ടെങ്കില്‍ സബ്സിസ്റ്റന്‍സ് അലവന്‍സ് റദ്ദാക്കിയും ശിക്ഷാനടപടി നല്‍കാറുണ്ട്. സസ്പെന്‍ഷനിലുള്ളവര്‍ എല്ലാ മാസവും ഒന്നാം തീയതി അതതു പൊലീസ് സ്റ്റേഷനുകളിലത്തെി വേറെ ഒരു ജോലിക്കും പോയിട്ടില്ളെന്നും മറ്റു വരുമാന മാര്‍ഗമില്ളെന്നുമുള്ള സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം. ഇതിനു ശേഷം സാധാരണയായി അഞ്ചാം തീയതിയോ ആറാം തീയതിയോ ഇവര്‍ക്ക് അലവന്‍സ് നല്‍കാറാണ് പതിവ്. സ്റ്റേഷനില്‍ നേരിട്ടത്തെി പണം കൈപ്പറ്റുകയാണ് ചെയ്യേണ്ടത്. ഈ മാസം നല്‍കേണ്ട അലവന്‍സ് ഇന്നലെ വരെയും നല്‍കിയിട്ടില്ല. കഴിഞ്ഞ മാസത്തെ പണം നല്‍കിയത് 28ാം തീയതിയാണ്. സ്റ്റേഷനില്‍ എത്തിയാല്‍ മാത്രമേ പണം വന്നിട്ടുണ്ടോ എന്നറിയാനാവൂ. അതുകൊണ്ടുതന്നെ ഇടക്കിടെ സ്റ്റേഷനിലത്തെി മടങ്ങുകയാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.