കണ്ണൂര്‍: ശുചിത്വ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ചേര്‍ന്ന് അവാര്‍ഡ് നല്‍കും. ക്ളീന്‍ ഓഫിസ് അവാര്‍ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ഓഫിസിന് സ്വര്‍ണ കാക്ക പുരസ്കാരം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. രണ്ടും മൂന്നും സ്ഥാനത്തത്തെുന്നവര്‍ക്ക് വെള്ളി, വെങ്കല ട്രോഫികളും സര്‍ട്ടിഫിക്കറ്റും നല്‍കും. വിദ്യാലയങ്ങള്‍, മികച്ച ശുചീകരണ സംവിധാനമുള്ള ഹോട്ടല്‍ എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നല്‍കും. നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ശുചീകരണ തൊഴിലാളികള്‍, കലക്ടറേറ്റ്, ബ്ളോക്, പഞ്ചായത്ത് എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ എന്നിവര്‍ക്കും അവാര്‍ഡുകളുണ്ട്. ഗവ.ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ മികച്ച ശുചീകരണ തൊഴിലാളികള്‍ക്കും പ്രത്യേക വിഭാഗമായി അവാര്‍ഡ് നല്‍കും. ശുചിത്വ മിഷന്‍ ഫണ്ട് പൂര്‍ണ തോതില്‍ വിനിയോഗിച്ച പഞ്ചായത്ത്, മികച്ച പഞ്ചായത്ത് സെക്രട്ടറി എന്നീ വിഭാഗത്തിലും അവാര്‍ഡുണ്ട്. ജനുവരി അവസാനം അവാര്‍ഡ് നൈറ്റ് പരിപാടി ഒരുക്കിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചു വരുകയാണെന്ന് കലക്ടര്‍ പറഞ്ഞു. ഘോഷയാത്ര, കലാപരിപാടികള്‍, സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യം എന്നിവയോടെ വര്‍ണാഭമാര്‍ന്ന പരിപാടിയായിരിക്കും ശുചിത്വ അവാര്‍ഡ് നൈറ്റ്. ആക്രി ശേഖരിക്കുന്ന തൊഴിലാളികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേരെയാണ് അവാര്‍ഡ് നൈറ്റിന്‍െറ ഇവന്‍റ് മാനേജര്‍മാരായി നിയോഗിക്കുക. ഇതിനാവശ്യമായ പരിശീലനം ജില്ലാ ശുചിത്വമിഷന്‍െറ നേതൃത്വത്തില്‍ ഇവര്‍ക്ക് നല്‍കും. ജില്ലാ ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ വി. സുദേശന്‍, അസി. കോഓഡിനേറ്റര്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍, സ്ക്രാപ് ഡീലേഴ്സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.