ഇരിട്ടി: ഇരിട്ടി താലൂക്ക് പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷം മൂന്നായിട്ടും അനുബന്ധ ഓഫിസായ ജോയന്‍റ് ആര്‍.ടി.ഒ ഓഫിസ് പ്രവര്‍ത്തനമാരംഭിക്കാത്തതിനാല്‍ നൂറുകണക്കിന് ഡ്രൈവിങ് പരിശീലകരും വാഹന ഉടമകളും ദുരിതത്തിലാണ്. താലൂക്ക് വന്നതിനു ശേഷം നിരന്തരമായ മുറവിളിയുടെ ഭാഗമായി ഇരിട്ടിയില്‍ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം അനുവദിക്കുകയായിരുന്നു പയഞ്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിവരുന്നത്. ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ഇവിടെ ടെസ്റ്റ് നടക്കുന്നുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ തലശ്ശേരിയിലാണ് ടെസ്റ്റ്. ഇരിട്ടിയില്‍ ഒരാഴ്ച 400ഓളം പേരെങ്കിലും ടെസ്റ്റിന് എത്തുമെങ്കിലും 120 പേര്‍ക്ക് മാത്രമേ ടെസ്റ്റ് ഉണ്ടാവുകയുള്ളൂ. പ്രീ ലേണിങ്, ലേണിങ് ക്ളാസ്, വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ക്ക് തലശ്ശേരിയില്‍ പോകേണ്ട അവസ്ഥയാണ്. മലയോര മേഖലയില്‍ നിന്നും 70ഉം 80ഉം കിലോമീറ്റര്‍ സഞ്ചരിച്ച് ഭീമമായ സംഖ്യ മുടക്കി പോയിവരണമെങ്കില്‍ ഒരു ദിവസം വേണം.ഇരിട്ടിയില്‍ താല്‍ക്കാലികമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫിസെങ്കിലും അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് ഡ്രൈവിങ് പരിശീലകരും വാഹന ഉടമകളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.