ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതി : പരീക്ഷണ പ്രവര്‍ത്തനം വിജയം

ഇരിട്ടി: മലയോര മേലഖയുടെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി പണിപൂര്‍ത്തിയായിവരുന്ന ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടി നടത്തിയ പ്രഥമ പ്രവര്‍ത്തന പരീക്ഷണം വിജയകരം. 138.226 കോടി രൂപ ചെലവിലാണ് കെ.എസ്.ഇ.ബി പദ്ധതി നിര്‍മിക്കുന്നത്. പുഴവെള്ളം തടഞ്ഞുനിര്‍ത്താതെയും അണക്കെട്ട് കെട്ടാതെയും പുഴയുടെ മധ്യത്തില്‍ ട്രഞ്ചിങ് രീതിയിലാണ് ഇതു നിര്‍മിച്ചിട്ടുള്ളത്. ഈ രീതിയില്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലുതും കേരളത്തിലെ ആദ്യത്തെയും പദ്ധതിയുമാണ്. പെന്‍സ്റ്റോക് പൈപ്പ് വഴി വെള്ളം ഒഴുക്കിവിട്ട് ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണമാണ് നടത്തിയത്. അഞ്ചു കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മൂന്നു ടര്‍ബൈനുകളാണുള്ളത്. മൂന്നെണ്ണവും പ്രവര്‍ത്തനക്ഷമമാക്കിയാല്‍ 15 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. വ്യാഴാഴ്ച നടന്ന പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ സുചിത്ര, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഈശ്വര്‍ നായിക്, പ്രോജക്ട് മാനേജര്‍ വി. അനില്‍, പൗലോസ് ആന്‍ഡ് പൗലോസ് കമ്പനി ഡയറക്ടര്‍ പി.വി. ജോര്‍ജ്, മനോജ്, പി.വി. ബാബു, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മണികണ്ഠന്‍, രജിത്കുമാര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി പകുതിയോടെ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.