ലോക ബഹിരാകാശ വാരം: മുണ്ടേരി സ്കൂളിന് പുരസ്കാരം

കണ്ണൂര്‍: ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ നടത്തിയ മത്സരത്തില്‍ കണ്ണൂര്‍ ജില്ലയിലെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് മുണ്ടേരി സെന്‍ട്രല്‍ യു.പി സ്കൂളിന് ലഭിച്ചു. ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോഓഡിനേറ്റര്‍ അവാര്‍ഡിന് സ്കൂളിലെ അധ്യാപകന്‍ പി. സുമേശന്‍ അര്‍ഹനായി. അഞ്ചാം തവണയാണ് ഈ പുരസ്കാരം മുണ്ടേരി സ്കൂളിന് ലഭിക്കു ന്നത്. ഒക്ടോബര്‍ നാലു മുതല്‍ 10 വരെ നടത്തിയ 26 പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തിയാണ് അവാര്‍ഡ്. റോക്കറ്റ് നിര്‍മാണം, നക്ഷത്രനിരീക്ഷണം, എല്‍.സി.ഡി പ്രസന്‍േറഷന്‍, കലണ്ടര്‍ നിര്‍മാണം, 14 മാസികകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. അവാര്‍ഡ് ഏറ്റുവാങ്ങിയ ജേതാക്കള്‍ക്ക് സ്കൂളില്‍ സ്വീകരണം നല്‍കി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.വി. ഉഷ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. രമ, ഇ. ജീജ, പരിസ്ഥിതി പ്രവര്‍ത്തകനായ പി.പി. ബാബു മാസ്റ്റര്‍, പി. അബ്ദുറഹീം, പി.വി. കദീജ, സ്റ്റാഫ് സെക്രട്ടറി കെ. കനകന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. സുമേശന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.