കേളകം: ആറളം ഫാമിലെ പുരാതന മുസ്ലിം കടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമായിരിക്കെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭിച്ചാല്‍ മാത്രമെ കുടിയിറങ്ങുകയുള്ളുവെന്ന് പുനരധിവാസ കുടുംബങ്ങള്‍. അര നൂറ്റാണ്ടായി ഫാമില്‍ കഴിയുന്ന 32 പുരാതന മുസ്ലിം കുടുംബങ്ങളില്‍ തീര്‍ത്തും ഭൂരഹിതരായ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് പതിനഞ്ച് സെന്‍റ് വീതം ഭൂമി നല്‍കാന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ആറളം പഞ്ചായത്തിന്‍െറ അധീനതയിലുള്ള വട്ടപ്പറമ്പിലെ രണ്ടേക്കര്‍ ഭൂമി നല്‍കുന്നതിനാണ് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ കഴിഞ്ഞ ദിവസം നിര്‍ണയിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച പദ്ധതി പ്രകാരം തങ്ങള്‍ക്കുള്ള ഭൂമി കൂടി ഉടന്‍ നല്‍കണമെന്ന് ഉറച്ച നിപാടിലാണ് അവശേഷിച്ച ഇരുപത് കുടുംബങ്ങള്‍. മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയും, വീട് വെക്കുന്നതിനായുള്ള മൂന്ന് ലക്ഷം രൂപയും, സ്പെഷല്‍ പാക്കേജും തെരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് പുനരധിവാസം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രൂപവത്കൃതമായ കര്‍മ സമിതിയുടെ തീരുമാനം. അയമൂട്ടി മേസ്തിരി നാണത്ത്, പൂക്കയില്‍ മൊയ്തുണ്ണി, പാറക്കണ്ടി മൊയ്തു മൗലവി, ടീയാന്‍ അവറാന്‍ ഹാജി,ചെവിടിക്കുന്നേല്‍ കുഞ്ഞി മുഹമ്മദ്, ചോലക്കാപ്പറമ്പില്‍ അലവിക്കുട്ടി, മേലെക്കളം ഷരീഫ്, പനയക്കോടന്‍ കോയ, ചേന്നംകുന്നേല്‍ സയിദ്, ചേന്നംകുന്നേല്‍ കദീജ, ചെവിടം കുഴിയില്‍ ബീരാന്‍, നാണത്ത് കുഞ്ഞാച്ചുമ്മ, കോപ്പിലാന്‍ മൊയ്തു, കോപ്പിലാന്‍ അലവി, കോയ കോപ്പിലാന്‍, പട്ടര്‍കടവ് മുഹമ്മദ്, കുന്നിനകത്ത് ബിജ്മ, കളത്തിന്‍കല്‍ അഹമ്മദ് കുട്ടി, പാറക്കല്‍ മുഹമ്മദ് തുടങ്ങിയവരുടെ കുടുംബങ്ങളാണ് ആറളത്ത് ഇനിയും ഭൂമി ലഭിക്കാനുള്ളത്. ഇവരില്‍ അധിക പേരും തങ്ങളുടെ പുനരധിവാസ സ്വപ്നം സഫലമാവാതെ കാല യവനികക്കുള്ളില്‍ മറഞ്ഞു. അവകാശികളായിട്ടുള്ളത് കുടുംബാംഗങ്ങളാണ്. അവശേഷിക്കുന്ന ഇരുപത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ആറളം പഞ്ചായത്തിലെ പന്നിമൂല, പടിയൂര്‍ എന്നിവിടങ്ങളില്‍ ഭൂമി കണ്ടത്തിയിട്ടുണ്ടങ്കിലും വിതരണം നടത്താത്തതാണ് പ്രതിഷേധത്തിന് കാരണം. എന്നാല്‍, അവശേഷിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി വിതരണം നടത്തുന്നതിന് നടപടികള്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.