കണ്ണൂര്‍: ഓണ്‍ലൈനായി പ്രവര്‍ത്തനമാരംഭിച്ചുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജില്ലയിലെ അഞ്ച് സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കാനാവുന്നില്ല. ജനുവരി ഒന്നു മുതല്‍ കുടിക്കടവും പകര്‍പ്പും ഓണ്‍ ലൈനായി ലഭിക്കുമെന്നായിരുന്നു രജിസ്ട്രേഷന്‍ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഓണ്‍ലൈനായും നേരിട്ടും ഇവ ലഭിക്കാതെ ഇടപാടുകാര്‍ ബുദ്ധിമുട്ടുകയാണ്. അഞ്ച് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് ഇടപാടുകള്‍ നടന്നത്. ജില്ലയില്‍ കണ്ണൂര്‍, കല്യാശ്ശേരി, മാതമംഗലം, പെരിങ്ങോം, ഉളിക്കല്‍ എന്നീ സബ് രജിസ്ട്രാര്‍ ഓഫിസുകളാണ് ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കുന്നതിന് തെരഞ്ഞെടുത്തത്. ഇതില്‍ മാതമംഗലത്ത് മാത്രമാണ് ഓണ്‍ലൈന്‍ പ്രകാരമുള്ള ഇടപാടുകള്‍ നടന്നത്. ഇതുവരെ 150 അപേക്ഷകളാണ് ലഭിച്ചത്. കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഓണ്‍ലൈനായുള്ള അപേക്ഷകള്‍ നല്‍കാന്‍ ഇടപാടുകാര്‍ക്ക് സാധിച്ചില്ല. ഇതേതുടര്‍ന്ന് നേരിട്ട് അപേക്ഷ നല്‍കിയവരോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂവെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ തിടുക്കപ്പെട്ട് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതാണ് പലയിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ പതുക്കെയാവാന്‍ കാരണം. കഴിഞ്ഞ 31നാണ് കുടിക്കടവും പകര്‍പ്പും ഓണ്‍ലൈനായി നല്‍കണമെന്ന് രജിസ്ട്രേഷന്‍ വകുപ്പ് സബ്രജിസ്ട്രേഷന്‍ ഓഫിസുകളിലേക്ക് അറിയിപ്പ് നല്‍കിയത്. എന്നാല്‍ ജീവനക്കാര്‍ക്ക് ആവശ്യത്തിനുള്ള പരിശീലനം നല്‍കിയിരുന്നില്ല. പരിശീനം നല്‍കാതെ സംവിധാനം ഏര്‍പ്പെടുത്തിയതില്‍ ജീവനക്കാര്‍ക്കിടയിലും അതൃപ്തിയുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാമെങ്കിലും ആവശ്യമായ രേഖകള്‍ ലഭിക്കുന്നതിനുള്ള ഫീസ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ നേരിട്ടത്തെി അടക്കണമെന്നതും ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഇ-പേയ്മെന്‍റ് വഴി ഫീസ് അടക്കുന്നതിനുള്ള സൗകര്യമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.