പൊന്ന്യം പാലം–മാക്കുനി റോഡ് ദുരവസ്ഥ; ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

തലശ്ശേരി: കാല്‍നടയാത്ര പോലും സാധ്യമാവാത്തവിധം പൊട്ടിപ്പൊളിഞ്ഞ പൊന്ന്യംപാലം-മാക്കുനി റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു. ആറ് മാസം മുമ്പ് വിഷയമുന്നയിച്ച് നാട്ടുകാര്‍ പി.ഡബ്ള്യു.ഡി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. റോഡിന്‍െറ ദുരവസ്ഥക്ക് ഉടന്‍ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. റോഡിന്‍െറ ദുരവസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. റോഡ് റീ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാത്ത പക്ഷം റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകും. കെ.കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍ പ്രസിഡന്‍റായും പി. നിസാര്‍ കണ്‍വീനറായും 19 അംഗ സമരസമിതി രൂപവത്കരിച്ചു. ബന്ധപ്പെട്ട എന്‍ജിനീയറെ നേരില്‍ കണ്ട് റോഡിന്‍െറ ദുരവസ്ഥ ബോധ്യപ്പെടുത്താനും തുടര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.