കണ്ണൂര്‍: ഫോട്ടോഗ്രഫി അനുബന്ധ തൊഴില്‍മേഖലക്ക് മാത്രമായി സ്വതന്ത്ര ട്രേഡ് യൂനിയന്‍ സംഘടന പ്രഫഷനല്‍ വിഡിയോഗ്രാഫേഴ്സ് ആന്‍ഡ് ഫോട്ടോഗ്രാഫേഴ്സ് എന്ന പേരില്‍ രൂപവത്കരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ ഇതില്‍ ലയിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ഒരു ചാരിറ്റബിള്‍ രജിസ്ട്രേഷനുള്ള സംഘടനക്ക് കീഴില്‍നിന്ന് ഈ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധ്യമല്ളെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ട്രേഡ് യൂനിയന്‍ അംഗീകാരം നേടിയെടുക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരും സ്കൂള്‍ അധ്യാപകരുമെല്ലാം ഫോട്ടോഗ്രഫി തൊഴില്‍ ഏറ്റെടുക്കുന്ന അവസ്ഥയില്‍ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ പ്രതികരിക്കാന്‍ ട്രേഡ് യൂനിയന്‍ സംഘടനയെന്ന നിലയില്‍ പ്രഫഷനല്‍ വിഡിയോഗ്രാഫേഴ്സ് ആന്‍ഡ് ഫോട്ടോഗ്രാഫേഴ്സിന് സാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് സുധാകരന്‍ ചക്കരപ്പാടം, ഉമേഷ് കൃഷ്ണന്‍, ശശി മോനിപ്പള്ളി, ടി.പി. ത്രിദീപ്, കുടിയാന്മല ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.