ശ്രീകണ്ഠപുരം: വിടവാങ്ങിയത് മലയോര നാടിന്‍െറ ജനകീയ ഡോക്ടര്‍. കഴിഞ്ഞ ദിവസം വിടവാങ്ങിയ ഡോ. പി.കെ.പി. മഹമൂദ് ജനകീയനായി സേവനം ചെയ്ത് വിടവാങ്ങിയതിനാലാവണം മഹമൂദ് ഡോക്ടറുടെ മൃതദേഹം ഒരുനോക്ക് കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയോര ഗ്രാമങ്ങളില്‍ നിന്നും ജനം ഒഴുകിയത്തെിയത്. മലയോര മേഖലയില്‍ ഡോക്ടറുടെ ചികിത്സ തേടാത്തവര്‍ അപൂര്‍വമായിരിക്കും. 1968ല്‍ പാപ്പിനിശ്ശേരിയില്‍ നിന്ന് ശ്രീകണ്ഠപുരത്തത്തെിയ മഹമൂദ് ഡോക്ടര്‍ ശ്രീകണ്ഠപുരം സെന്‍ട്രല്‍ ജങ്ഷനില്‍ പയ്യാവൂര്‍ റോഡരികില്‍ ഓടിട്ട കെട്ടിടത്തില്‍ ക്ളിനിക് സ്ഥാപിച്ചായിരുന്നു തുടക്കം. അപകട നിലയിലായിട്ടും ഇന്നും ഇതേ ക്ളിനിക്കില്‍ തന്നെ ഡോക്ടര്‍ ചികിത്സ തുടരുകയായിരുന്നു. രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്ന് നല്‍കിയ ശേഷം ആകെ വാങ്ങുന്ന ഫീസ് 40-60 രൂപ വരെ മാത്രമാണ്. ചികിത്സക്കിടയിലും നാട്ടിലെ സാമൂഹിക സാംസ്കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. അന്ധവിശ്വാസങ്ങളും കള്ളത്തരങ്ങളും ഏതു വേദികളിലും തുറന്നെതിര്‍ത്തിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെയും വിവിധ അസുഖങ്ങള്‍ക്കെതിരെയും ബോധവത്കരണം നല്‍കുന്ന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ക്ളിനിക് വൈകീട്ട് ആറരക്ക് അടച്ചാല്‍ കമ്യൂണിറ്റി ഹാളിനടുത്തുള്ള ഗേറ്റില്ലാത്ത വീട്ടില്‍ ഏത് അര്‍ധരാത്രിയിലും ഏത് രോഗികള്‍ക്കും കയറിച്ചെന്നാല്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍ തയാറായിരുന്നു. ശ്രീകണ്ഠപുരത്ത് സല്‍സബീല്‍ എന്ന പേരില്‍ അനാഥ മന്ദിരം ആരംഭിച്ച് മികച്ച വിദ്യാഭ്യാസ സ്ഥാപനമായി അതിനെ വളര്‍ത്തുകയും ഒട്ടേറെ അനാഥ കുഞ്ഞുങ്ങള്‍ക്ക് ജീവിതം നല്‍കുകയും ചെയ്തത് ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. സല്‍സബീല്‍ എജുക്കേഷന്‍ ട്രസ്റ്റ്, സല്‍സബീല്‍ പബ്ളിക് സ്കൂള്‍, സല്‍സബീല്‍ ഗേള്‍സ് ഓര്‍ഫനേജ്, മസ്ജിദുല്‍ സല്‍സബീല്‍, പി.എസ്. അമീറലി മെമ്മോറിയല്‍ സല്‍സബീല്‍ ലൈബ്രറി, ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ്, ഐ.എം.എ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹി കൂടിയായ ഡോക്ടര്‍ വിടപറഞ്ഞപ്പോള്‍ നഷ്ടമായത് ശ്രീകണ്ഠപുരത്തിന്‍െറയും മലയോരത്തെയും മികച്ച ചികിത്സയാണ്. മരണ വാര്‍ത്തയറിഞ്ഞ് മറുനാടന്‍ ചെങ്കല്‍ തൊഴിലാളികള്‍ പോലും ഡോക്ടറുടെ വീട്ടിലത്തെിയ കാഴ്ച ആ ജനകീയ മുഖം തെളിയിക്കുന്നതായിരുന്നു. ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, സി.പി.എം ഏരിയാ സെക്രട്ടറി പി.വി. ഗോപിനാഥ്, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് എം.ഒ. മാധവന്‍ മാസ്റ്റര്‍, നഗരസഭാ ചെയര്‍മാന്‍ പി.പി. രാഘവന്‍, കൗണ്‍സിലര്‍മാരായ നിഷിത റഹ്മാന്‍, വി.വി. സന്തോഷ്, എം.സി. രാഘവന്‍, എ.പി. മുനീര്‍, വ്യാപാരി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് സി.സി. മാമു ഹാജി, ഡി.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ബ്ളാത്തൂര്‍, നൗഷാദ് ബ്ളാത്തൂര്‍, ഡോ. കെ.വി. ഫിലോമിന, കെ. സലാഹുദ്ദീന്‍, എന്‍.വൈ.എല്‍ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍, ജില്ലാ പ്രസിഡന്‍റ് അഷ്റഫ് പുറവൂര്‍, സംസ്ഥാന ട്രഷറര്‍ ബി. ഹംസ ഹാജി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, അഡ്വ. സജീവ് ജോസഫ് എന്നിവര്‍ അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.