പണിമുടക്ക് ജില്ലയില്‍ ഭാഗികം

കണ്ണൂര്‍: ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കില്‍ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. കണ്ണൂര്‍ കലക്ടറേറ്റില്‍ 195 ജീവനക്കാരില്‍ 97 പേര്‍ ജോലിക്ക് ഹാജരായി. കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ 253 ജീവനക്കാരില്‍ 150 പേര്‍ പണിമുടക്കി. 13 പേര്‍ അവധിയെടുത്തു. ജില്ലാ ട്രഷറിയില്‍ 162 ജീവനക്കാരില്‍ 81 പേര്‍ സമരത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ ആകെയുള്ള 66 ജീവനക്കാരില്‍ 39പേര്‍ ജോലിക്ക് ഹാജരായി. 13പേര്‍ അവധിയെടുത്തു. 14 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു പണിമുടക്കിയ ജീവനക്കാരും അധ്യാപകരും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടന്ന പൊതുയോഗത്തില്‍ എം.വി. ശശിധരന്‍, കെ.കെ. പ്രകാശന്‍, ബേബി കാസ്ട്രോ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ പി.സി. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. ബി.ജി. ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. എം. ബാബുരാജ്, കെ.പി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂരില്‍ എം. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എ.വി. ഗിരീഷ് കുമാര്‍, ആര്‍.കെ. രാധ, വി. സുഗുണന്‍, എ. മനോജ് എന്നിവര്‍ സംസാരിച്ചു. ടി.കെ. ശങ്കരന്‍ സ്വാഗതം പറഞ്ഞു. തളിപ്പറമ്പില്‍ എം.കെ. സൈബുന്നിസ അധ്യക്ഷത വഹിച്ചു. ഒ.പി. രാധാകൃഷ്ണന്‍, വി.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. ഗോപാലന്‍ സ്വാഗതം പറഞ്ഞു. ശ്രീകണ്ഠപുരത്ത് എ.വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.ഒ. വിനോദ്, കെ.കെ. രവി എന്നിവര്‍ സംസാരിച്ചു. പി. ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു. മയ്യിലില്‍ പി.സി. വിനോദ് അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു. എ. പ്രേമരാജന്‍ സ്വാഗതം പറഞ്ഞു. തലശ്ശേരിയില്‍ സി. രാജീവന്‍ അധ്യക്ഷത വഹിച്ചു. സി. ലക്ഷ്മണന്‍, സി. ഗിരീശന്‍, എം. പ്രശാന്തന്‍, സി. സുധീര്‍ എന്നിവര്‍ സംസാരിച്ചു. എ. രതീശന്‍ സ്വാഗതം പറഞ്ഞു.കൂത്തുപറമ്പില്‍ കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. വി. സുജാത ടീച്ചര്‍, കെ. കമലാക്ഷി എന്നിവര്‍ സംസാരിച്ചു. കെ.എം. ബൈജു സ്വാഗതം പറഞ്ഞു. മട്ടന്നൂരില്‍ സി.പി. പത്മരാജന്‍ അധ്യക്ഷത വഹിച്ചു. എ.കെ. ബീന, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ജി. നന്ദനന്‍ സ്വാഗതം പറഞ്ഞു.ഇരിട്ടിയില്‍ സി.പി. പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. കെ. ഷാജി, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു. കെ. രതീശന്‍ സ്വാഗതം പറഞ്ഞു. ഇരിക്കൂര്‍: പണിമുടക്ക് ഇരിക്കൂറിലും പരിസരങ്ങളിലും ഭാഗികമായിരുന്നു. പണിമുടക്കു കാരണം സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ കുറവായിരുന്നെങ്കിലും ഓഫിസുകള്‍ പ്രവര്‍ത്തിച്ചു. വിദ്യാലയങ്ങളില്‍ അധ്യാപകര്‍ കുറവായതിനാല്‍ അധ്യയനം തടസപ്പെട്ടു. ജീവനക്കാര്‍ പണിമുടക്കിയത് കാരണം കണ്ണൂരില്‍ ജില്ലാ ഓഫിസുകളായ മൈനിങ് ആന്‍ഡ് ജിയോളജി, പി.ഡബ്ള്യു.ഡി ഇലക്ട്രോണിക്സ്, പയ്യന്നൂരില്‍ ലാന്‍ഡ് ട്രൈബ്യൂണല്‍, റീ-സര്‍വേ ഓഫിസ്, ബ്ളോക് ഓഫിസ്, തളിപ്പറമ്പ് ആര്‍.ടി.ഒ ഓഫിസ്, ലീഗല്‍ മെട്രോളജി, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ്, ശ്രീകണ്ഠപുരം സബ്ട്രഷറി, കൃഷിഭവന്‍, ഐ.സി.ഡി.എസ്, കൂത്തുപറമ്പ് എ.ഇ.ഒ ഓഫിസ്, തലശ്ശേരി ബ്ളോക് ഓഫിസ്, പെന്‍ഷന്‍ ട്രഷറി, എ.ഇ.ഒ ഓഫിസ് തലശ്ശേരി സൗത്, മലബാര്‍ ദേവസ്വം, മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ്, പഴശ്ശി ഇറിഗേഷന്‍, ഐ.സി.ഡി.എസ് എന്നിവ തുറന്നുപ്രവര്‍ത്തിച്ചില്ല. ഭൂരിഭാഗം പഞ്ചായത്ത് ഓഫിസുകളും കൃഷിഭവനുകളും അടഞ്ഞുകിടന്നു. ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും അടച്ചിട്ടു. ചെറുപുഴ: ഇടതുപക്ഷ അനുകൂല അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തിയ പണിമുടക്ക് മലയോരത്ത് ഭാഗികം. ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ക്ളാസുകള്‍ ഭാഗികമായി തടസ്സപ്പെട്ടു. വില്ളേജ് ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. പെരിങ്ങോം താലൂക്കാശുപത്രി, പുളിങ്ങോം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തെയും പണിമുടക്ക് ബാധിച്ചു. മുഴുവന്‍ ജീവനക്കാരും പണിമുടക്കിയതിനെ തുടര്‍ന്ന് പെരിങ്ങോം സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.