എട്ടിക്കുളം: ഉള്ളാള്‍ തങ്ങളുടെ പേരിലുള്ള രണ്ടാമത് ഉറൂസിന് എട്ടിക്കുളത്ത് തുടക്കം. അദ്ദേഹം ആറു പതിറ്റാണ്ടിലേറെ സേവനം ചെയ്ത ഉള്ളാള്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സഅദിയ്യ പ്രസിഡന്‍റ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഉള്ളാളില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പതാക എട്ടിക്കുളത്ത് എത്തിച്ചു. ഉള്ളാള്‍ തങ്ങളുടെ മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബുഖാരി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രകീര്‍ത്തന സദസ്സിന് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ വളപട്ടണം, അസ്ഹര്‍ തങ്ങള്‍ കാസര്‍കോട് എന്നിവര്‍ നേതൃത്വം നല്‍കി. ഉദ്ഘാടന ചടങ്ങില്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്‍റ് ഹാജി യു.എസ്. ഹംസ, ബാവ ഹാജി മംഗളൂരു, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, പി.കെ. അബൂബക്കര്‍ മുസ്ലിയാര്‍, എസ്.കെ. ഖാദര്‍ ഹാജി മംഗളൂരു, ബാദുഷ സഖാഫി, മുഹ്യുദ്ദീന്‍ സഖാഫി മുട്ടില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.