ഹജ്ജ്: സഹായവുമായി ഗൈഡന്‍സ് ബ്യൂറോ

തലശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ തയാറാക്കാനും മറ്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും ജനുവരി 14 മുതല്‍ തലശ്ശേരിയില്‍ സൗകര്യമൊരുക്കുന്നു. തലശ്ശേരി ഗുണ്ടര്‍ട്ട് റോഡില്‍ സ്റ്റേറ്റ് ബാങ്കിന് സമീപം മുസ്ലിം എജുക്കേഷനല്‍ അസോസിയേഷന്‍ (എം.ഇ.എ) ഗൈഡന്‍സ് ബ്യൂറോവിലാണ് സൗകര്യം. പാസ്പോര്‍ട്ടിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പി (2017 മാര്‍ച്ച് 10 വരെ കാലാവധി ഉള്ളതായിരിക്കണം), തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്ന രേഖ, ഐ.എഫ്.എസ്.സി കോഡ് രേഖപ്പെടുത്തിയ കാന്‍സല്‍ ചെയ്ത ബാങ്ക് ചെക്ക് ലീഫ്, രണ്ട് കോപ്പി പാസ്പോര്‍ട് സൈസ് ഫോട്ടോ, ഓരോരുത്തര്‍ക്കും 300 രൂപ വീതം അടച്ചതിന്‍െറ പേ ഇന്‍ സ്ളിപ് എന്നിവ അപേക്ഷകര്‍ കൊണ്ടുവരണം. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ ഒറിജിനല്‍ പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0490 2327978, 9846195718.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.