ഇളനീര്‍ കൊഴിച്ചില്‍ വ്യാപകം: കര്‍ഷകര്‍ ദുരിതത്തില്‍

ചെറുപുഴ: നാളികേരത്തിന്‍െറ വിലത്തകര്‍ച്ചക്കൊപ്പം രോഗവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. മലയോരത്തെ തെങ്ങുകളില്‍ നിന്ന് ഇളനീരുകള്‍ കൂട്ടത്തോടെ പൊഴിഞ്ഞു വീഴുന്നതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ചെറുപുഴ, പെരിങ്ങോം-വയക്കര പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലായി നിരവധി കര്‍ഷകരുടെ തോട്ടങ്ങളിലാണ് ഇത്തരത്തില്‍ പാകമത്തെിയ ഇളനീരുകള്‍ കൊഴിഞ്ഞുവീഴുന്നത്. പ്രത്യക്ഷത്തില്‍ രോഗബാധയൊന്നും ദൃശ്യമാകാത്ത തെങ്ങിന്‍ കുലകളില്‍ നിന്ന് ഒന്നൊഴിയാതെ ഇളനീരുകളെല്ലാം കൊഴിഞ്ഞു വീഴുകയാണ്. കടുത്ത വേനല്‍ ചൂടില്‍ ഇളനീരുകള്‍ പൊഴിഞ്ഞുവീഴുന്നത് പതിവാണെങ്കിലും തണുപ്പ് വിട്ടുമാറാത്ത ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഇളനീര്‍ പൊഴിച്ചിലിന്‍െറ കാരണം കണ്ടത്തൊനാവാതെ കര്‍ഷകര്‍ വലയുകയാണ്. അതേസമയം, അടുത്തിടെ കൃഷിഭവനുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് ജൈവവളമെന്ന പേരില്‍ വിതരണം ചെയ്ത വളം ഉപയോഗിച്ചശേഷമാണ് ഇളനീര്‍ പൊഴിച്ചിലുണ്ടായതെന്നാണ് ചില കര്‍ഷകര്‍ ആരോപിക്കുന്നത്. സ്വകാര്യ കമ്പനികള്‍ എത്തിച്ചുനല്‍കുന്ന ഇത്തരം വളങ്ങള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് ഗുണമേന്മ പരിശോധന നടത്താറില്ല. കൃഷി വകുപ്പ് ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ക്കാണ് വളം വിതരണത്തിന് അനുമതി ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. രാസവളം കലര്‍ത്തിയത്തെുന്ന വളത്തിന്‍െറ പ്രയോഗമാണ് തണുത്ത കാലാവസ്ഥയിലും തെങ്ങുകളുടെ നാശത്തിനിടയാക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. വില കുറയുന്നതിനിടയിലും ഉല്‍പാദനം വര്‍ധിപ്പിച്ച് പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന കര്‍ഷകരാണ് പുതിയ രോഗത്തിനുമുന്നില്‍ പകച്ചുപോകുന്നത്. ഇളനീരുകള്‍ കൂട്ടത്തോടെ പൊഴിഞ്ഞു വീഴുന്നതിന്‍െറ കാരണം കണ്ടത്തെി പ്രതിവിധി തേടാന്‍ കൃഷി വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.