കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ നടത്തി. ജില്ലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുക, സ്വകാര്യ ബസ് തൊഴിലാളികളെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക, തൊഴിലാളികള്‍ക്ക് ജോലി സ്ഥിരതയും ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുക, എസ്.ടി.എ നിയമം അനുസരിച്ച് ബസുകളുടെ സമയപട്ടിക പുതുക്കി നിശ്ചയിക്കുക, അരാജകത്വ സമരങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് തൊഴിലാളി യൂനിയന്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് ധര്‍ണ. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ മോട്ടോര്‍ ലേബര്‍ യൂനിയന്‍ (ഐ.എന്‍.ടി.യു.സി) ജനറല്‍ സെക്രട്ടറി പി. സൂര്യദാസ് അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണന്‍ എം.എല്‍.എ, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ പി.വി. കൃഷ്ണന്‍, പി. ജനാര്‍ദനന്‍, താവം ബാലകൃഷ്ണന്‍, എം.എ. കരീം, സി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.