പുതിയതെരു ടൗണില്‍ ഗതാഗത പരിഷ്കരണം: ആലോചനാ യോഗം ചേര്‍ന്നു

പുതിയതെരു: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആലോചനാ യോഗം ചേര്‍ന്നു. വളപട്ടണം പൊലീസ് വിളിച്ചു ചേര്‍ത്ത യോഗം കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കണ്ണൂരില്‍ നിന്നും കാട്ടാമ്പള്ളി വഴി മയ്യില്‍, കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ആശാരി കമ്പനി, പുഴാതി വഴി പോകാതെ വളപട്ടണം ഹൈവേയിലൂടെ പഴയ ടോള്‍ബൂത്ത് വഴി കീരിയാട് കൊല്ലറത്തിക്കലിലൂടെ കാട്ടാമ്പള്ളി റോഡിലേക്ക് തിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയതെരു സ്റ്റൈലോ കോര്‍ണറില്‍ നിന്നാരംഭിച്ച് എളയാവൂര്‍ വഴി താഴെചൊവ്വയിലത്തെുന്ന ബൈപാസ് റോഡിന്‍െറ നിര്‍മാണം 19ന് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു. ഗതാഗതക്കുരുക്കിന് കാരണം പുതിയതെരു ടൗണിലെ അനിയന്ത്രിതമായ പാര്‍ക്കിങ്ങും ഫുട്പാത്ത് കൈയേറിയുള്ള കച്ചവടവുമാണെന്ന് വളപട്ടണം സി.ഐയുടെ ചുമതലയുള്ള അഴീക്കല്‍ തീരദേശ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. രത്നകുമാറും വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും അഭിപ്രായപ്പെട്ടു. വളപട്ടണം സി.ഐ കെ. രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ ശ്രീജിത്ത് കൊടേരി സ്വാഗതം പറഞ്ഞു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സി. ജിഷ, കണ്ണൂര്‍ ബ്ളോക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ലത, ബ്ളോക് പഞ്ചായത്ത് മെംബര്‍ കെ.വി. ഷക്കീല്‍, ചിറക്കല്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പവിത്രന്‍, ചിറക്കല്‍ വില്ളേജ് ഓഫിസര്‍ മുഹമ്മദ് ഫൈസല്‍, ചിറക്കല്‍ പഞ്ചായത്ത് മെംബര്‍ രമേഷ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്‍റ് ഹമീദ് ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എം. അബ്ദുറഹിമാന്‍, വ്യാപാരി പ്രതിനിധി ഹാരിസ്, ബൈജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.