തലശ്ശേരി: നോര്‍ത് മലബാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ സൈറ്റ്ലെസും ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈ്ളന്‍ഡ്സ് ഇന്‍ കേരളയും സംഘടിപ്പിക്കുന്ന കാഴ്ചയില്ലാത്തവരുടെ ദ്വിദിന ട്വന്‍റി 20 ക്രിക്കറ്റ് മത്സരം തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങി. ആദ്യ മത്സരത്തില്‍ കാസര്‍കോട് റെയിന്‍ബോ സ്റ്റാര്‍, എന്‍.എ.ബി ചലഞ്ചേഴ്സ് തിരുവനന്തപുരത്തെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. കോഴിക്കോട് മലബാര്‍ സൂപ്പര്‍ സിങ്സ് പാലക്കാട് ഷാര്‍പ്പ് ഷൂട്ടേഴ്സിനെ 10 വിക്കറ്റിനാണ് രണ്ടാം മത്സരത്തില്‍ പരാജയപ്പെടുത്തിയത്. ഉച്ച തിരിഞ്ഞ് നടന്ന മത്സരത്തില്‍ റെയിന്‍ബോ സ്റ്റാര്‍ 50 റണ്‍സിന് മലബാര്‍ ഷൂട്ടേഴ്സിനെ പരാജയപ്പെടുത്തി. നിലവിലെ രണ്ട് മത്സരങ്ങളിലും റെയിന്‍ബോയാണ് ജേതാക്കള്‍. കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. വി.ബി. ഇസ്ഹാഖ്, സി. ഹബീബ്, പി. മഹേഷ് എന്നിവര്‍ സംസാരിച്ചു. എം. ഉമേഷ് സ്വാഗതവും കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലിന് കൃഷിമന്ത്രി കെ.പി. മോഹനന്‍ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.