യന്ത്രങ്ങളുടെ അപര്യാപ്തത കാര്‍ഷിക മേഖലയെ പിറകോട്ടടിപ്പിക്കുന്നു– മന്ത്രി

കൂത്തുപറമ്പ്: കാര്‍ഷിക മേഖലയില്‍ നിന്നും ജനങ്ങള്‍ പിറകോട്ട് പോകുന്നതില്‍ യന്ത്രങ്ങളുടെ അപര്യാപ്തതയും പ്രധാനകാരണമാണെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍െറ ന്യൂ ജനറേഷന്‍ പവര്‍ ടില്ലറിന്‍െറയും നൂതന കാര്‍ഷിക യന്ത്രങ്ങളുടെയും ഉല്‍പാദന കേന്ദ്രത്തിന്‍െറ ഉദ്ഘാടനം വലിയവെളിച്ചത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതലമുറക്ക് അനുസൃതമായി ആധുനിക യന്ത്രങ്ങള്‍ ഉണ്ടാക്കും. കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഉപയുക്തമായ പ്രധാന യന്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമായി ഇതുമാറും. അന്യരാജ്യങ്ങളിലേക്ക് യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യാനുമാകും. ഇതുവഴി നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. 50 കോടി രൂപ ചെലവില്‍ മെഗാ ഫുഡ്പാര്‍ക്ക് വലിയ വെളിച്ചത്ത് വരാന്‍ പോകുന്നത് ഭക്ഷ്യോല്‍പാദന രംഗത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശുഭവാര്‍ത്തയാണെന്നും മന്ത്രി പറഞ്ഞു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു.പി. ശോഭ അധ്യക്ഷത വഹിച്ചു. കാംകോ എം.ഡി കെ. സുബൈര്‍ഖാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. അശോകന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. സുകുമാരന്‍, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലന്‍ മാസ്റ്റര്‍, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കരുവാംകണ്ടി ബാലന്‍, തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാട്ടൂര്‍ മുഹമ്മദ്, മുന്‍ എം.എല്‍.എ കെ.എം. സൂപ്പി, കെ. ലീല, പി.പി. ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാംകോ ചെയര്‍മാന്‍ ചാരുപാറ രവി സ്വാഗതവും ഡയറക്ടര്‍ കെ.പി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.