കല്യാശ്ശേരി: ദേശീയപാതയില്‍ കല്യാശ്ശേരി ഗവ. ഹൈസ്കൂളിനും മോഡല്‍ പോളിക്കും ഇടയിലെ രണ്ടുവളവുകള്‍ നേരെയാക്കാനുള്ള പണി ഉടന്‍ ആരംഭിക്കും. ദേശീയപാതാ അതോറിറ്റി സംസ്ഥാന സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വളവുകള്‍ നിവര്‍ത്താന്‍ 60 ലക്ഷം രൂപ അനുവദിച്ചു. ഈ പ്രദേശത്ത് ഒരുമാസത്തിനിടെ ഇരുപതോളം വാഹനാപകടങ്ങളുണ്ടായി. കല്യാശ്ശേരിയില്‍ കഴിഞ്ഞവര്‍ഷം ടാങ്കറുകള്‍ അടിക്കടി മറിഞ്ഞതോടെയാണ് പ്രശ്നം ജനപ്രതിനിധികള്‍ ഏറ്റെടുത്തത്. ടി.വി.രാജേഷ് എം.എല്‍.എയുടെ നിവേദനത്തത്തെുടര്‍ന്നാണ് തുക അനുവദിച്ചത്. ഹൈസ്കൂളിനും മോഡല്‍ പോളിക്കും ഇടയില്‍ ഇരുന്നൂറോളം മീറ്റര്‍ ദൂരം റോഡ് വളവുകളില്ലാതെ നിര്‍മിക്കാനാണ് എസ്റ്റിമേറ്റ്. നിര്‍മിക്കുന്ന റോഡിന് ഏഴുമീറ്റര്‍ വീതിയില്‍ ടാറിങ്ങുണ്ടാകും. ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതില്‍ തീരുമാനമായില്ളെന്നറിയുന്നു. ഡിവൈഡറുകള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊതുമരാമത്ത് ഉദ്യോഗസ്ഥരും എം.എല്‍.എയും ബുധനാഴ്ച സ്ഥലത്തത്തെി. ധര്‍മശാല മുതല്‍ കീച്ചേരി വരെയുള്ള ഭാഗത്ത് ഏഴോളം വളവുകളാണുള്ളത്. ധര്‍മശാല മുതല്‍ വളപട്ടണം പാലം വരെയുള്ള ദേശീയപാതയില്‍ ഡിവൈഡര്‍ സ്ഥാപിച്ചാല്‍ മാത്രമേ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും അപകട മരണങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. നിലവിലുള്ള വളവുകള്‍ മാറ്റുന്നതോടെ വാഹനങ്ങളുടെ മത്സരപ്പാച്ചിലും വേഗതയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പരിഹാരം കാണാത്ത പക്ഷം ഈ റോഡിലുണ്ടാകുന്ന അപകടവും അതു മൂലമുണ്ടാകുന്ന മരണസംഖ്യയും ഉയരും. പുതുവര്‍ഷം പിറന്ന് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ റോഡപകടത്തില്‍ രണ്ടുപേര്‍ മരിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.