തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രി കാന്‍റീന്‍ അതിജീവനത്തിനായി പാടുപെടുന്നു. ചികിത്സക്കത്തെുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ള പട്ടികവര്‍ഗ വിഭാഗത്തിനും അമ്മയും കുഞ്ഞും പദ്ധതിയില്‍ ഗര്‍ഭിണികള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കിയ വകയില്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആഹാരം നല്‍കിയ വകയില്‍ 14 ലക്ഷത്തോളം രൂപയും ജനനി സുരക്ഷാ യോജനാ പദ്ധതിയില്‍നിന്ന് 11 ലക്ഷം രൂപയുമാണ് കാന്‍റീന് ലഭിക്കാനുള്ളത്. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കാന്‍റീന്‍ ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. പലവ്യഞ്ജന സാധനങ്ങള്‍ മത്സ്യം എന്നിവ കടമായാണ് വാങ്ങുന്നത്. നാലു വര്‍ഷം മുമ്പുവരെ ദിനേന ചികിത്സക്കത്തെുന്ന പട്ടികവിഭാഗങ്ങള്‍ക്ക് 50 രൂപയുടെ ഭക്ഷണമാണ് നല്‍കിയിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ രോഗിക്ക് 200 രൂപയുടേതും കൂട്ടിരിപ്പിനായത്തെുന്നവര്‍ക്ക് 150 രൂപയും ചേര്‍ത്ത് 350 ആക്കി വര്‍ധിപ്പിച്ചതോടെയാണ് കാന്‍റീന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 200 രൂപയുടെ മാത്രം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇപ്പോള്‍ ഇവിടെയും ഇതേ നിരക്കിലുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. പുറത്തെ ഹോട്ടലുകളിലേക്കാള്‍ വിലക്കുറവിലാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കാന്‍റീനില്‍ ഭക്ഷണം നല്‍കുന്നത്. ഊണിന് 20, ചായ, പലഹാരങ്ങള്‍ എന്നിവക്ക് ആറ് രൂപയും ഈടാക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് 17ഉം അഞ്ചും രൂപക്കാണ് നല്‍കുന്നത്. കാന്‍റീന്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് നല്‍കുന്നതെന്നാണ് ആക്ഷേപം. പി.എഫ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇ.എസ്.ഐ ആനുകൂല്യം തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. പ്രതിവര്‍ഷം ഒക്ടോബറില്‍ നല്‍കുന്ന ഇന്‍ഗ്രിമെന്‍റ് സാമ്പത്തിക പ്രതിസന്ധി കാരണം ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.