കണ്ണൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പയ്യന്നൂരും കണ്ണൂര്‍ നോര്‍ത്തും മുന്നേറ്റം തുടരുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 201 പോയന്‍റുമായാണ് പയ്യന്നൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 177 പോയന്‍റുള്ള കണ്ണൂര്‍ നോര്‍ത് രണ്ടാം സ്ഥാനത്തും 167 പോയന്‍റുമായി കണ്ണൂര്‍ സൗത് മൂന്നാം സ്ഥാനത്തുമുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 232 പോയന്‍റുമായാണ് കണ്ണൂര്‍ നോര്‍ത് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 218 പോയന്‍റുള്ള ഇരിട്ടി ഉപജില്ല രണ്ടാം സ്ഥാനത്തും പയ്യന്നൂര്‍ ഉപജില്ല 205 പോയന്‍റുമായി മൂന്നാം സ്ഥാനത്തുമുണ്ട്്. യു.പി വിഭാഗത്തില്‍ 104 പോയന്‍റുമായി മാടായി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 102 പോയന്‍റുള്ള പാനൂര്‍ രണ്ടും കണ്ണൂര്‍ നോര്‍ത് (100 പോയന്‍റ്) മൂന്നും സ്ഥാനത്തുണ്ട്. സംസ്കൃത കലോത്സവം യു.പി വിഭാഗത്തില്‍ 58 പോയന്‍റുള്ള തളിപ്പറമ്പ സൗത്, പയ്യന്നൂര്‍ ഉപജില്ലകളാണ് ഒന്നാം സ്ഥാനത്ത്. 56 പോയന്‍റുമായി തളിപ്പറമ്പ നോര്‍ത്തും 54 പോയന്‍റുമായി തലശ്ശേരി നോര്‍ത്തും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ 53 പോയന്‍റുമായി മട്ടന്നൂര്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 51 പോയന്‍റുള്ള കണ്ണൂര്‍ സൗത് രണ്ടാം സ്ഥാനത്തും 49 പോയന്‍റുള്ള ഇരിട്ടി ഉപജില്ലാ മൂന്നാം സ്ഥാനത്തുമാണ്. അറബിക് കലോത്സവം യു.പി വിഭാഗത്തില്‍ 40 പോയന്‍റുമായി പാനൂര്‍ ഉപജില്ലയാണ് മുന്നില്‍. 38 പോയന്‍റുമായി മട്ടന്നൂര്‍ ഉപജില്ലയും ചൊക്ളി ഉപജില്ലയുമാണ് തൊട്ടുപിന്നില്‍. ഹൈസ്കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ 63 പോയന്‍റുമായി മാടായി, പാനൂര്‍ ഉപജില്ലകളാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 59 പോയന്‍റുള്ള തലശ്ശേരി സൗത്തും 58 പോയന്‍റുള്ള ചൊക്ളിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.