തലശ്ശേരിയിലെ കുരുക്കഴിക്കാന്‍ ജനമൈത്രി പൊലീസ്

തലശ്ശേരി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാന്‍ പദ്ധതിയുമായി ജനമൈത്രി പൊലീസ്. അനധികൃത കൈയേറ്റം, നിയമം ലംഘിച്ചുള്ള പാര്‍ക്കിങ്, ബസുകളുടെ മത്സരയോട്ടം എന്നിവക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ജനമൈത്രി പൊലീസ് നീക്കം. ബസ് സ്റ്റോപ്പുകളില്‍ ഉരുചക്രവാഹനങ്ങളും സ്വകാര്യകാറുകളും പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും. ദേശീയ പാതയിലെ എം.ജി റോഡിലാണ് അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. വണ്‍വെ ആയ ലോഗന്‍സ് റോഡില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയും. ട്രാഫിക് സംവിധാനം ഫലവത്താക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കും. പ്രധാന കവലകളില്‍ ട്രഫിക് നിയന്ത്രിക്കാന്‍ പൊലീസില്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. നിയമം ലംഘിച്ചുള്ള ഡ്രൈവിങ്ങും പാര്‍ക്കിങ്ങും നഗരത്തില്‍ വ്യാപകമാവുന്നതും കാല്‍നടയാത്രികര്‍ നേരിടുന്ന പ്രയാസങ്ങളുമാണ് ജനമൈത്രി പൊലീസ് ഇത്തരത്തിലുള്ള കര്‍മ പദ്ധതിക്കു രൂപം നല്‍കാന്‍ കാരണം. ഇത് സംബന്ധിച്ച് തലശ്ശേരി ഡിവൈ.എസ്.പി ഷാജു പോളിന്‍െറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍, എസ്.ഐ അനില്‍, ജനമൈത്രി പൊലീസ് ഓഫിസര്‍, എസ്.ഐ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.