പഞ്ചായത്തുകളുടെയും നഗരസഭയുടെയും ഏകീകരണം: സര്‍ക്കാര്‍ ഇടപെടണം

കണ്ണൂര്‍: കോര്‍പറേഷന്‍ രൂപവത്കരിക്കുന്നതിന് പഞ്ചായത്തുകളും നഗരസഭയും ഏകീകരിച്ചപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ഭരണാധികാരികള്‍ അധികാരമേറ്റിട്ട് ഒന്നരമാസം കഴിഞ്ഞെങ്കിലും നികുതിദായകര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നല്‍കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. നികുതി ഏകീകരിക്കാത്തത് കാരണം കെട്ടിട നികുതി അടക്കാന്‍ സാധിക്കുന്നില്ല. പഞ്ചായത്തില്‍ സ്ക്വയര്‍ മീറ്ററിന് നാല് രൂപയും നഗരസഭയില്‍ 12 രൂപയുമാണ്. ഇത് ഏകീകരിക്കാത്തതും പ്രയാസം ഉണ്ടാക്കുന്നുണ്ട്. കോര്‍പറേഷനായി ഉയര്‍ത്തിയപ്പോള്‍ ആവശ്യത്തിന് ജീനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എന്‍ജിനിയറിങ് സെക്ഷനില്‍ ജീവനക്കാരില്ലാത്തത് കാരണം നിര്‍മാണ മേഖലയും സ്തംഭിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കൃത്യമായി ഓഫിസിലത്തൊത്തതും ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നതായി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കണമെന്നും ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ പറഞ്ഞു. പഞ്ചായത്തുകള്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ മാറ്റി. ഈ ഉദ്യോഗസ്ഥരെ അടുത്ത സാമ്പത്തിക വര്‍ഷം വരെ ലഭിച്ചില്ളെങ്കില്‍ നിലവില്‍ നടത്തുന്ന പദ്ധതികളെല്ലാം അവതാളത്തിലാകും. നേരത്തെയുള്ള പഞ്ചായത്തുകളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതായി. ഇത് നിരവധി പേരെ തൊഴില്‍ രഹിതരാക്കി മാറ്റി. കോര്‍പറേഷന്‍ ഓഫീസിന് വേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍െറ മാതൃക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു. കോര്‍പറേഷന്‍ രൂപവത്കരിച്ചപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും കണ്ട് നിവേദനം നല്‍കിയതായും പ്രശ്നങ്ങള്‍ ഉടന്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നും മേയര്‍ ഇ.പി. ലത പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ.ടി.ഒ. മോഹനന്‍, അഡ്വ.പി. ഇന്ദിര, കെ. ജെമിനി, സി. സീനത്ത് കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്‍, ടി. രവീന്ദ്രന്‍, എം.പി. ഭാസ്കരന്‍, കെ.പി. സജിത്ത്, തൈക്കണ്ടി മുരളീധരന്‍, എം.വി. സഹദേവന്‍, കെ. പ്രമോദ്, ഇ. ബീന, വി. ജ്യോതിലക്ഷ്മി, എം.കെ. ഷാജി, പി.കെ. രാഗേഷ്, സുമ ബാലകൃഷ്ണന്‍, കെ.കെ. ഭാരതി, കെ. പ്രകാശന്‍, കെ.പി.എ. സലീം, അമൃത രാമകൃഷ്ണന്‍, സി. എറമുള്ളാന്‍, ആര്‍. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.