കണ്ണൂര്‍: ആയിക്കരയിലെ തര്‍ക്ക സ്ഥലത്ത് സംയുക്ത സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിച്ചു. ഡിഫന്‍സ് എസ്റ്റേറ്റ് ഓഫിസര്‍ നോട്ടീസ് നല്‍കിയതു പ്രകാരമുള്ള കൈയേറ്റം ഉണ്ടായിട്ടില്ളെന്ന് സര്‍വേയില്‍ കണ്ടത്തെി. 12ഓളം വീടുകളും ഏതാനും ഷെഡുകളും പട്ടാളത്തിന്‍െറ സ്ഥലത്ത് ഉള്‍പ്പെടുന്നുണ്ട്. സര്‍വേ സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷമേ ഭൂമി സംബന്ധിച്ചുള്ള നടപടികള്‍ തുടരുകയുള്ളൂ. ആയിക്കരയില്‍ ഫിഷറീസ് ഓഫിസിനു സമീപം മുതല്‍ മാപ്പിളബേ ഭാഗത്ത് 21 വീടുകള്‍ക്കും 97 മത്സ്യഷെഡുകള്‍ക്കുമാണ് കൊച്ചിയിലെ ഡിഫന്‍സ് എസ്റ്റേറ്റ് ഓഫിസര്‍ ഹരീഷ് വര്‍മ കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കിയത്. പ്രസ്തുത സ്ഥലത്ത് മിക്കവരും 50ലധികം വര്‍ഷമായി താമസിക്കുന്നവരാണ്. കുടിയൊഴിപ്പിക്കല്‍ ഭീഷണി ഉയര്‍ന്നതോടെ പ്രദേശവാസികള്‍ മുഖ്യമന്ത്രിയെ കാണുകയും മുഖ്യമന്ത്രി സംയുക്ത സര്‍വേക്ക് ഉത്തരവിടുകയുമായിരുന്നു. ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍െറ മേല്‍നോട്ടത്തിലായിരുന്നു സര്‍വേ. ടൗണ്‍ സര്‍വേയര്‍ ദാസന്‍, ഡി.എസ്.സി പ്രതിനിധി കങ്കരൂര്‍, റിട്ട.കേണല്‍ പത്മനാഭന്‍, കന്‍േറാണ്‍മെന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അശോക് നായര്‍, ഹാര്‍ബര്‍ അസി.എന്‍ജിനീയര്‍ സുരേഷ്, തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, ഫിഷ് മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രതിനിധികളായ വി.കെ. മൊയ്തു, വി.പി. സിറാജുദ്ദീന്‍, കെ. നാസര്‍, പരമ്പരാഗത മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി സലാം, റവന്യൂ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.