പേരാവൂര്‍: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ബന്ധപെട്ട് രണ്ടുപേര്‍ പിടിയിലായി. വയനാട് വെള്ളമുണ്ട സ്വദേശി കെറ്റന്‍ചിറ ജിനചന്ദ്രന്‍ (25), ബന്ധുവായ ഏരുവേശി നെല്ലിക്കുറ്റി സ്വദേശി കൈതയില്‍ ആനന്ദ് (21) എന്നിവരാണ് പേരാവൂര്‍ പൊലീസിന്‍െറ പിടിയിലായത്. സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാനുപയോഗിച്ച കമ്പ്യൂട്ടറിന്‍െറ ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തു. ആനന്ദിന്‍െറ സഹോദരിമാര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ കോഴിക്കോട് പാസ്പോര്‍ട് ഓഫിസില്‍ നല്‍കുന്നതിനാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീല്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ വിദഗ്ധനായ ജിനചന്ദ്രനാണ് ആനന്ദിന്‍െറ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ പാസ്പോര്‍ട്ട് ഓഫിസ്, പേരാവൂര്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പേരാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പേരാവൂര്‍ എസ്.ഐ പി. നളിനാക്ഷന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.