മാടായിപ്പാറയില്‍ വീണ്ടും തീപിടിത്തം

പഴയങ്ങാടി: മാടായിപ്പാറയില്‍ ഞായറാഴ്ചയുണ്ടായ തീ പിടിത്തത്തില്‍ എട്ട് ഏക്കറോളം പുല്‍മേടുകള്‍ കത്തി നശിച്ചു. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മാടായിപ്പാറയില്‍ തീ ആളിപടര്‍ന്നു പിടിച്ചത്. പയ്യന്നൂരില്‍ നിന്നത്തെിയ അഗ്നി ശമന സേനയും നാട്ടകാരും മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. നാലു ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് മാടായിപ്പാറയില്‍ അഗ്നിബാധയുണ്ടാവുന്നത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ ആറ് ഏക്കറോളം ഡൈമേറിയ പുല്‍മേടുകള്‍ കത്തി നശിച്ചിരുന്നു. ഇന്നലെയുണ്ടായ തീ പിടിത്തത്തില്‍ എട്ട് ഏക്കറോളം പുല്‍മേടുകള്‍ കത്തിയമര്‍ന്നതോടെ പുല്‍മേടുകളുടെ സിംഹഭാഗവും അഗ്നിക്കിരയായി.അപൂര്‍വയിനം സസ്യങ്ങളും ജൈവ വൈവിധ്യങ്ങളുമാണ് അഗ്നിബാധയില്‍ നശിച്ചത്. സാമൂഹികദ്രോഹികള്‍ തീയിടുന്നതാണ് മാടായിപ്പാറയില്‍ തീപിടിത്തത്തിന് കാരണമാകുന്നതെന്ന് ആരോപണമുണ്ട്. ഡൈമേറിയ പുല്‍മേടുകള്‍ കൊണ്ട് പാറപ്രദേശം നിബിഡമാകുന്ന സമയത്താണ് സാമൂഹികദ്രോഹികള്‍ പുല്‍മേടുകളില്‍ തീയിടുന്നത്. കഴിഞ്ഞ വര്‍ഷവും നിരവധി തവണ മാടായിപ്പാറയില്‍ സാമൂഹിക ദ്രോഹികള്‍ തീ വെച്ച് പ്രകൃതിസമ്പത്ത് നശിപ്പിച്ചിരുന്നു. മാടായിപ്പാറയില്‍ അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിനെതിരെ അധികൃതര്‍ നിസ്സംഗത തുടരുന്നതാണ് തീവെപ്പ് തുടര്‍കഥയാവുന്നതിന്‍െറ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയങ്ങാടിയില്‍ അഗ്നി ശമന സേനയുടെ പ്രവര്‍ത്തനമില്ലാത്തതിനാല്‍ പയ്യന്നൂരില്‍ നിന്നാണ് അഗ്നിശമന സേന വിഭാഗം സഹായത്തിനത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.