കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാകും. കൗമാരകലകളുടെ ഉത്സവത്തിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളാണ് പ്രധാന വേദിയാകുന്നത്. പതിനഞ്ച് സബ് ജില്ലകളില്‍ നിന്നായി 297 ഇനങ്ങളില്‍ 7423 കുട്ടികള്‍ മാറ്റുരക്കും. കൗമാര പ്രതിഭകളുടെ മത്സരത്തിന് 15 വേദികളാണ് ഒരുക്കിയിട്ടുള്ളത്. മത്സരാര്‍ഥികളുടെ രജിസ്ട്രേഷന്‍ തിങ്കളാഴ്ച രാവിലെ എട്ടിന് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കും. സ്റ്റേജിതര മത്സരങ്ങളും പൂരക്കളി, ചെണ്ടമേളം, ബാന്‍ഡ്മേളം തുടങ്ങിയ ഏതാനും ഇനങ്ങളുമാണ് ആദ്യദിനം നടക്കുന്നത്. തുടര്‍ന്നുള്ള സ്റ്റേജിന മത്സരങ്ങള്‍ അഞ്ച്, ആറ്, ഏഴ്, എട്ട് ദിവസങ്ങളിലായി വിവിധ വേദികളില്‍ അരങ്ങേറും. കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു പുറമെ താവക്കര യു.പി സ്കൂള്‍, തളാപ്പ് മിക്സഡ് യു.പി സ്കൂള്‍, ശിക്ഷക്സദന്‍, ബി.ആര്‍.സി ഹാള്‍, ടി.ടി.ഐ, ജവഹര്‍ ലൈബ്രറി, സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍, ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം, ടൗണ്‍ സ്ക്വയര്‍, ജൂബിലി ഹാള്‍ എന്നിവിടങ്ങളാണ് വേദികള്‍. യു.പി വിഭാഗം സംസ്കൃത കൂടിയാട്ടത്തിലൊഴികെ എല്ലാ ഇനങ്ങളിലും മത്സരാര്‍ഥികളുണ്ട്. കലോത്സവത്തിന്‍െറ ഭാഗമായി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ സാംസ്കാരിക സായാഹ്നം പരിപാടി ജി.വി.എച്ച്.എസ്.എസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും. അഞ്ചിന് ‘മലയാള സംഗീതം: നീലക്കുയിലിന് മുമ്പും പിമ്പും’ എന്ന ചര്‍ച്ചയില്‍ വി.ടി. മുരളി, ഹരിപ്പാട് കെ.പി.എന്‍. പിള്ള തുടങ്ങിയവര്‍ സംബന്ധിക്കും. ആറിന് ‘നാട്ടുസംഗീതത്തിന്‍െറ നേരുമര്യാദകള്‍’ എന്ന വിഷയത്തിലും ഏഴിന് ‘കലോത്സവ വേദികള്‍ അവശേഷിപ്പിക്കുന്നത്’ എന്ന വിഷയത്തിലും ചര്‍ച്ചകള്‍ നടക്കും. കലോത്സവത്തിന്‍െറ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി മുഖ്യാതിഥിയാകും. എട്ടിന് നടക്കുന്ന സമാപന സമ്മേളനം പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.