ചക്കരക്കല്ല്: ചക്കരക്കല്ല് സ്റ്റേഷന്‍ പരിധിയിലെ അനധികൃത ബസ് ഷെല്‍ട്ടറുകള്‍ പൊലീസ് പൊളിച്ചു നീക്കി. ചക്കരക്കല്ല്-കുളം ബസാറിന് സമീപം പള്ളിപ്പൊയില്‍ -പള്ളിക്കണ്ടി റോഡ്, ഏച്ചുകോട്ടം റോഡ്, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ബസ് ഷെല്‍ട്ടറുകള്‍, കൊടി തോരണങ്ങള്‍ എന്നിവ പെളിച്ചു നീക്കിയത്. കുളം ബസാറിന് സമീപം ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി കെട്ടിയ ഷെല്‍ട്ടറുകളാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ ചക്കരക്കല്ല് പൊലീസ് പൊളിച്ചു മാറ്റിയത്. ഉത്സവകാലമായതിനാല്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്ന പ്രദേശങ്ങളിലെ ഷെല്‍ട്ടറുകള്‍ സമാധാന പാലനത്തിന്‍െറ ഭാഗമായാണ് പൊളിച്ചു നീക്കിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ കുളംബസാറിന് സമീപം വീണ്ടും ഷെല്‍ട്ടര്‍ പണിയാനത്തെിയതോടെ സംഘര്‍ഷം രൂപപ്പെട്ടു. വിവരമറിഞ്ഞത്തെിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിവീശി. കഴിഞ്ഞ ദിവസമാണ് പള്ളിക്കണ്ടി റോഡിന് സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ താല്‍ക്കാലിക ബസ് ഷെല്‍ട്ടര്‍ പണിതത്. പ്രദേശത്ത് മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.