കണ്ണൂര്‍: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും ഓട്ടോ യാത്രക്കാരായ നാലംഗ കുടുംബത്തിനും ഗുരുതര പരിക്ക്. ശനിയാഴ്ച വൈകീട്ട് മൂന്നു മണിയോടെ കല്യാശ്ശേരിയിലാണ് അപകടം. ഓട്ടോ ഡ്രൈവര്‍ അത്താഴക്കുന്നിലെ മൊട്ടമ്മല്‍ സതീശന്‍ (46), യാത്രക്കാരായ അത്താഴക്കുന്നിലെ നന്ദനത്തില്‍ രമേശന്‍ (47), ഭാര്യ കവിത (39), മക്കളായ നൈന (15), നന്ദന (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രമേശനെയും കവിതയെയും പരിയാരം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തളിപ്പറമ്പില്‍ പിതാവിനെ സന്ദര്‍ശിച്ച് തിരിച്ചുവരുകയായിരുന്നു രമേശനും കുടുംബവും. തളിപ്പറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഇടിയില്‍ കാറിനും ഓട്ടോക്കും സാരമായ കേടുപാട് പറ്റി. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.