ശ്രീകണ്ഠപുരം: പുതുവത്സരാഘോഷത്തിനിടെ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കോണ്‍ഗ്രസ് അനുഭാവിയുടെ വീടിന് കല്ളെറിയുകയും ജീപ്പ് തകര്‍ക്കുകയും ചെയ്തു. രാത്രി 11.30ഓടെയായിരുന്നു സംഭവം. കാഞ്ഞിരക്കൊല്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കുരിശുംമൂട്ടില്‍ ബൈജു (42), കണ്ടത്തുംകുടി ബിനോയ് (42) എന്നിവരെ സാരമായ പരിക്കുകളോടെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തരായ പാട്ടത്തില്‍ തേജസ് (21), ജിതിന്‍ കുര്യന്‍ (21) എന്നിവരെ പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുരിശുംമൂട്ടില്‍ ബൈജുവിന്‍െറ കെ.എല്‍ 09 എം 2863 ജീപ്പിന്‍െറ മുന്‍ഭാഗത്തെ ഗ്ളാസ് അടിച്ചുതകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പയ്യാവൂര്‍ എസ്.ഐ പി. രാജേഷിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. രാത്രി ഏറെ വൈകി കാഞ്ഞിരക്കൊല്ലിയിലെ കോണ്‍ഗ്രസ് അനുഭാവി പാലുശ്ശേരി ജോമോന്‍െറ വീടിന് നേരെ കല്ളേറ് നടന്നു. ജനല്‍ ഗ്ളാസുകള്‍ തകര്‍ത്തു. സി.പി.എമ്മുകാരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, കാഞ്ഞിരക്കൊല്ലി റോഡില്‍ പുതുവത്സരാശംസ എഴുതുന്നതിനിടെ പ്രവര്‍ത്തകരുടെ ഇടയിലേക്ക് ബൈജു ജീപ്പ് ഓടിച്ചുകയറ്റിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.