നഗരത്തില്‍ തീപിടിത്തം; ബേക്കറി കത്തിനശിച്ചു

കണ്ണൂര്‍: നഗരത്തിലുണ്ടായ തീപിടിത്തത്തില്‍ ബേക്കറി കത്തിനശിച്ചു.കണ്ണൂര്‍ എസ്.എം റോഡിലെ കീര്‍ത്തി ബേക്കറിയാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. കടയിലെ റഫ്രിജറേറ്റര്‍, ഷോക്കേസ്, പുതുവത്സരം മുന്നില്‍കണ്ട് ഒരുക്കിയിരുന്ന കേക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. സതീശന്‍െറ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. മമ്പറത്തെ രാജുവിന്‍െറ സമീപത്തെ ‘ബെസ്റ്റോ’ലഗേജ് കടയിലേക്കും തീ പടര്‍ന്നു. ഇവിടെ ഏതാനും ബാഗുകള്‍ കത്തിനശിച്ചു.തീപിടിത്തത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു.ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നഗരത്തിലെ കടകളിലെ ജീവനക്കാരാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. കണ്ണൂര്‍ ഡിവൈ.എസ്.പി മൊയ്തീന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ഫയര്‍ഫോഴ്സ് യൂനിറ്റ്, കൗണ്‍സിലര്‍ രഞ്ചിത്ത്, വ്യാപാരികളായ ശിവാനന്ദന്‍, ഡൂഡു,ആഷിഖ്, നിവേദ്, ചുമട്ട് തൊളിലാളികള്‍ തുടങ്ങിയവര്‍ തീയണക്കുന്നതിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.