മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ ചടങ്ങ് ഇടതുമുന്നണി ബഹിഷ്കരിക്കുമെന്നും അഴിമതി ആരോപണ വിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിമാനത്താവള മന്ത്രി കെ. ബാബു, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിന്‍െറ കാരയിലെ ഒന്നാം ഗേറ്റില്‍ 29ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മട്ടന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിഷേധ കൂട്ടായ്മയില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കും. പരീക്ഷണ പറക്കല്‍ കാണാനത്തെുന്ന ആരെയും തടസ്സപ്പെടുത്തില്ല. വളരെ സമാധാനപരമായ പ്രതിഷേധ കൂട്ടായ്മയാണ് നടത്തുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ. ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ അടിസ്ഥാനത്തിലാണ് പദ്ധതി പ്രദേശത്തെ പരിപാടി ബഹിഷ്കരിക്കുന്നതെന്നും ഇടതുമുന്നണിയുമായി ബന്ധമുള്ള ജനപ്രതിനിധികളും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് പരീക്ഷണ പറക്കല്‍ നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പദ്ധതി പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ആയിരത്തോളം വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. വീടുകളുടെ നഷ്ടപരിഹാര തുക ഇനിയും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ സമീപ പ്രദേശത്തുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പരീക്ഷണ പറക്കല്‍ നടത്താന്‍ എന്തിനാണ് സര്‍ക്കാര്‍ വേഗം കൂട്ടുന്നതെന്ന് മനസ്സിലാവുന്നില്ല. ജനങ്ങളുടെ വികാരം കണ്ടില്ളെന്ന് നടിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ളെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍, കെ.എം. വിജയന്‍, കെ.ടി. ജോസ്, സി. വിജയന്‍, എന്‍. രാമകൃഷ്ണന്‍, കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.