കണ്ണൂര്‍: ജില്ലയെ സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കാനുള്ള പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍ തയാറാക്കിയാല്‍ 10 കോടി രൂപ അനുവദിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍. ജില്ലാ ഭരണകൂടത്തിന്‍െറയും ശുചിത്വമിഷന്‍േറയും ആഭിമുഖ്യത്തിലുള്ള ശുചിത്വ അവാര്‍ഡ് നൈറ്റ് ഉദ്ഘാടനവും ഗോള്‍ഡന്‍ ക്രോ അവാര്‍ഡ് വിതരണവും കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിര്‍മാര്‍ജനത്തിന് 500 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍നിന്നാണ് ജില്ലക്ക് തുക അനുവദിക്കുക. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നമാണ് മാലിന്യം. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനായാല്‍ കേരളം ദൈവത്തിന്‍െറ സ്വന്തം നാടായി മാറും. മലയാളികള്‍ വ്യക്തി ശുചിത്വത്തില്‍ മുന്നിലാണെങ്കിലും പരിസര ശുചിത്വത്തില്‍ ഏറെ പിന്നിലാണ്. ശുചിത്വം തന്‍െറ ജോലിയുടെ ഭാഗമാണെന്ന ചിന്ത വളര്‍ത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. മികച്ച ശുചിത്വ സംവിധാനത്തിന് സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള ഗോള്‍ഡന്‍ ക്രോ അവാര്‍ഡ് തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്‍ററിനും സില്‍വര്‍ ക്രോ ജില്ലാ ആയുര്‍വ്വേദ ആശുപത്രിക്കും ബ്രോണ്‍സ് ക്രോ അവാര്‍ഡ് ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനും മന്ത്രി എം.കെ. മുനീര്‍ സമ്മാനിച്ചു. വിദ്യാലയ വിഭാഗത്തില്‍ ഇരിട്ടി ചുങ്കക്കുന്ന് ഗവ. യു.പി സ്കൂള്‍, തടിക്കടവ് ജി.എച്ച്.എസ്, കൊളക്കാട് ജി.എല്‍.പി സ്കൂള്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. ചടങ്ങില്‍ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മികച്ച ശുചീകരണ തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധസംഘടനകള്‍ക്കുമുള്ള അവാര്‍ഡ് വിതരണം പി.കെ. ശ്രീമതി ടീച്ചര്‍ എം.പി നിര്‍വഹിച്ചു. ഹരിത ഇലക്ഷന്‍ - ആര്‍.ഡി ഏജന്‍റുമാര്‍ക്കുള്ള പ്രശംസാപത്രം വിതരണം മേയര്‍ ഇ.പി. ലത നിര്‍വഹിച്ചു. ക്ളീന്‍ ഓഫിസ് പരിശോധന റിപ്പോര്‍ട്ട് പി.എം. സൂര്യ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ മുഖ്യ പ്രഭാഷണം നടത്തി. എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം ഷീബ, അസി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ലീഡ് ബാങ്ക് മാനേജര്‍ സന്തോഷ്കുമാര്‍, കെ.എം. ശശിധരന്‍, അഫ്സല്‍ മടത്തില്‍, ഗംഗാധരന്‍ കണ്ണപുരം എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വി.കെ. ദിലീപ് സ്വാഗതവും അസി. കോഓഡിനേറ്റര്‍ ഇ. മോഹനന്‍ നന്ദിയും പറഞ്ഞു. ശുചിത്വ സന്ദേശങ്ങള്‍ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളോടെയുള്ള ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.