വളപട്ടണം: ടൗണ്‍സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എ.കെ. കുഞ്ഞിമായന്‍ ഹാജി സ്വര്‍ണ കപ്പിനും ഒരുലക്ഷം രൂപ ഷെര്‍ലോണ്‍ പ്രൈസ്മണിക്കും വേണ്ടിയുള്ള അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പറശ്ശിനി ബ്രദേഴ്സ് പറശ്ശിനിക്കടവ് ചാമ്പ്യന്മാരായി. തിങ്ങിനിറഞ്ഞ ഫുട്ബാള്‍ പ്രേമികളെ സാക്ഷി നിര്‍ത്തി ഞായറാഴ്ച നടന്ന ഫൈനലില്‍ കരീബിയന്‍ സ്പോര്‍ട്ടിങ് തളിപ്പറമ്പിനെ ഒന്നിനെതിരെ മുന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പറശ്ശിനി ബ്രദേഴ്സ് ചാമ്പ്യന്മാരായത്. ഏറ്റവും നല്ല കളിക്കാരനായി കരീബിയന്‍ സ്പോര്‍ട്ടിങ്ങിലെ ബര്‍ണാഡിനെയും ഏറ്റവും നല്ല ഗോള്‍ കീപ്പറായി പറശ്ശിനി ബ്രദേഴ്സിലെ സലാമിനെയും ഏറ്റവും നല്ല ടീമായി ഗ്രീന്‍വാലി സ്മാഷ് കമ്പിലിനെയും തെരഞ്ഞെടുത്തു. സ്വര്‍ണകപ്പും പ്രൈസ്മണിയും കെ.എം. ഷാജി എം.എല്‍.എയും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഷെര്‍ലോണ്‍ മാനേജിങ് ഡയരക്ടര്‍ റിഷാല്‍ റഹ്മാനും വ്യക്തിഗത വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വി.പി. വമ്പനും വിതരണം ചെയ്തു. ഷെര്‍ലോണ്‍ ചെയര്‍മാന്‍ കെ.എല്‍. അബ്ദുല്‍ സത്താര്‍ ഹാജി മുഖ്യാതിഥിയായിരുന്നു. ക്ളബ് പ്രസിഡന്‍റ് ടി.വി. അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്‍റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ വി. അബ്ദുറഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ളബ് സെക്രട്ടറി ഇളയിടത്ത് അഷറഫ് സ്വാഗതം പറഞ്ഞു. വളപട്ടണം മിനിസ്റ്റേഡിയം നവീകരണത്തിന് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് കെ.എം. ഷാജി എം.എല്‍.എ ചടങ്ങില്‍ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.