കെ.എം.സി നമ്പറില്ലാത്ത ഓട്ടോകള്‍ നാളെ തടയും

കണ്ണൂര്‍: കെ.എം.സി നമ്പര്‍ ഇല്ലാതെ നഗരത്തില്‍ അനധികൃതമായി സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ സംഘടിക്കുന്നു. ചൊവ്വാഴ്ച മുതല്‍ കെ.എം.സി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ നഗരത്തിലെ സ്റ്റാന്‍ഡുകളില്‍ നിര്‍ത്തി സര്‍വിസ് നടത്തുന്നത് തടയും. കണ്ണൂര്‍ കോര്‍പറേഷന്‍ നല്‍കുന്ന നമ്പറുള്ള ഓട്ടോറിക്ഷകള്‍ക്ക് മാത്രമാണ് നഗരത്തിലും കോര്‍പറേഷന്‍ പരിധിയിലും ഓടാന്‍ അനുമതിയുള്ളത്. എന്നാല്‍, മറ്റിടങ്ങളില്‍നിന്ന് നഗരത്തിലത്തെുന്ന നിരവധി ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതോടെ കാര്യമായ ഓട്ടം ലഭിക്കാതെ വിഷമിക്കുകയാണ് അംഗീകൃത ഓട്ടോ ഡ്രൈവര്‍മാര്‍. ഇതേ തുടര്‍ന്നാണ് വ്യാജ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിക്ക് ഓട്ടോറിക്ഷാ തൊഴിലാളികള്‍ തയാറായത്. ഐ.എന്‍.ടി.യു.സി, എസ്.എ.ടി.യു, എസ്.ടി.യു, ബി.എം.എസ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് തടയല്‍ സമരത്തിന് ഒരുങ്ങിയത്. എന്നാല്‍, സമരവുമായി സി.ഐ.ടി.യു രംഗത്തില്ല. 2500 ഓട്ടോറിക്ഷകള്‍ക്കാണ് കെ.എം.സി നമ്പറുള്ളത്. മൂവായിരത്തിലധികം ഓട്ടോകള്‍ കണ്ണൂര്‍ നഗരത്തില്‍ സര്‍വിസ് നടത്തുന്നുണ്ട്. കോര്‍പറേഷനായതിനു ശേഷം സമീപ പഞ്ചായത്തുകളിലുള്ള ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്ത് ഏകീകൃത നമ്പര്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. കെ.എം.സി നമ്പര്‍ നല്‍കിയ അത്രയും ഓട്ടോറിക്ഷകള്‍ തന്നെ പഞ്ചായത്തുകളിലുമുണ്ട്. ഈ ഓട്ടോകള്‍ക്കും ഏകീകൃത നമ്പര്‍ ലഭ്യമാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.