തലശ്ശേരി: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തെ രക്ഷിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍. 500ഓളം വിദ്യാര്‍ഥികളെയും 17 സ്ഥിരം ജീവനക്കാരെയും പ്രതിസന്ധിയിലാക്കി തലശ്ശേരി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് അവര്‍. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് വാടക കൊടുക്കാന്‍ കഴിയാത്തതാണ് പുതിയ പ്രശ്നം. കെട്ടിടം പണിയുന്നതിനായി കതിരൂര്‍ കുറ്റ്യേരിച്ചാലില്‍ സ്ഥലം കണ്ടത്തെിയെങ്കിലും സര്‍ക്കാര്‍ നടപടികള്‍ ഇഴയുന്നതിനാല്‍ ഫണ്ട് ലഭിക്കുന്നത് വൈകുകയാണ്. അടുത്ത അധ്യയന വര്‍ഷത്തില്‍ 10ാം ക്ളാസ് തുടങ്ങാനിരിക്കെ ഒന്നാം ക്ളാസിലേക്കുള്ള പ്രവേശം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കൂടി അധികൃതരുടെ നിര്‍ദേശമത്തെിയതോടെ അനിശ്ചിതത്വം ഇരട്ടിച്ചു. സ്കൂളിന്‍െറ അസൗകര്യവും സ്ഥലമേറ്റെടുപ്പും പ്രവേശവും സംബന്ധിച്ച വിശദാംശങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കണ്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി പി. രാജീവ് പറഞ്ഞു. 2011ലാണ് തലശ്ശേരിയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നത്. 2015 ഏപ്രില്‍ വരെ എരഞ്ഞോളി കുണ്ടൂര്‍മലയിലെ വാടക കെട്ടിടത്തിലെ ചുരുങ്ങിയ സൗകര്യത്തിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചു വന്നത്. വാടക കുടിശ്ശിക കൂടിയതോടെ അവിടെ നിന്ന് ഒഴിഞ്ഞ് ഈ അധ്യയന വര്‍ഷമാണ് ധര്‍മടത്തെ റോട്ടറി ഭവന്‍െറ വാടക കെട്ടിടത്തിലേക്ക് മാറിയത്. എന്നാല്‍, ഒരു വര്‍ഷമായി ഇവര്‍ക്കും വാടക നല്‍കിയിട്ടില്ല. മാര്‍ച്ച് ഒന്നിന് വാടക കാലാവധി പുതുക്കേണ്ടതാണെങ്കിലും കുടിശ്ശിക തീര്‍ത്തിട്ട് പുതുക്കാമെന്ന നിലപാടിലാണ് കെട്ടിടം ഉടമകള്‍. ഇതോടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പ്രവേശം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്പോണ്‍സറിങ് അതോറിറ്റിയായ സംസ്ഥാന സര്‍ക്കാരാണ് വാടക നല്‍കേണ്ടത്. എന്നാല്‍, വര്‍ഷങ്ങളായി ഇതിന് നടപടിയുണ്ടാവാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വിദ്യാലയത്തിന് സ്വന്തമായി സ്ഥലം വാങ്ങിയാല്‍ മാനവശേഷി വകുപ്പ് കെട്ടിടം പണിത് നല്‍കും. പഞ്ചായത്ത് മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. തിങ്കളാഴ്ച ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയിലെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും രക്ഷിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.