കണ്ണൂര്‍: കാരായി രാജന്‍ രാജിവെച്ചതിനെ തുടര്‍ന്ന് നടക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി കെ.വി. സുമേഷ് മത്സരിക്കും. കോണ്‍ഗ്രസിലെ തോമസ് വര്‍ഗീസാണ് എതിര്‍ സ്ഥാനാര്‍ഥി. 24 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 15ഉം യു.ഡി.എഫിന് ഒമ്പതും സീറ്റാണുള്ളത്. സുമേഷ് നിലവില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. നാലംഗങ്ങളുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍നിന്ന് സുമേഷ് മാറുന്നതോടെ മുന്‍ പ്രസിഡന്‍റ് കാരായി രാജന്‍ ഇതില്‍ അംഗമാകും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അഴീക്കോട് ഡിവിഷനിലെ കെ.പി. ജയപാലന്‍ മാസ്റ്ററെ പരിഗണിച്ചേക്കും. സുമേഷിനെ മത്സരിപ്പിക്കാനുള്ള സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. പരിയാരം ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകുന്നതോടെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞേക്കും. ഫസല്‍ വധക്കേസില്‍ കുറ്റാരോപിതനായ കാരായി രാജന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ സ്ഥിരമായി നില്‍ക്കാന്‍ പറ്റാത്തതിനാലാണ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ടിവന്നത്. നിലവില്‍ വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യക്കാണ് പ്രസിഡന്‍റിന്‍െറ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.