1300 പാന്‍മസാല പാക്കറ്റുകള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂരിലും പരിസര പ്രദേശങ്ങളിലും വില്‍പനക്കായത്തെിച്ച നിരോധിത പാന്‍മസാല ശേഖരം പൊലീസ് പിടികൂടി. കണ്ണൂര്‍ താളികാവിലെ ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച 1300 ഓളം പാന്‍മസാല പാക്കറ്റുകളാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐയും സംഘവും പിടികൂടിയത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇതരസംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ഒൗറഗബാദ് സ്വദേശികളായ അനില്‍ ചൗഹാന്‍(19), സുദാമ ചൗഹാന്‍(21) എന്നിവരാണ് അറസ്റ്റിലായത്. താളിക്കാവില്‍ ഇരുവരും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ചാക്കില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പാന്‍മസാലകള്‍. ഒരു ലക്ഷത്തോളം രൂപ വരുന്ന 13 ഇനങ്ങളിലുള്ള പാന്‍മസാലകള്‍ മംഗളൂരു ഭാഗത്തു നിന്നും എത്തിച്ചവയാണെന്ന് പൊലീസ് പറഞ്ഞു. രാത്രി കാലങ്ങളില്‍ ട്രെയിന്‍ മാര്‍ഗം കണ്ണൂരിലത്തെിച്ച് ഇടനിലക്കാര്‍ക്ക് വില്‍ക്കുന്ന കണ്ണികളിലെ അംഗങ്ങളാണ് ഇരുവരുമെന്നും പൊലീസ് പറഞ്ഞു. കോണ്‍ക്രീറ്റ് പണിക്ക് കണ്ണൂരിലത്തെിയ ഇവര്‍ പലതവണയായി ബാഗുകളില്‍ പാന്‍മസാല എത്തിച്ച് ഇടനിലക്കാര്‍ക്ക് വില്‍ക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.