പഴയങ്ങാടി: കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ വിജയകരമായി ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ സര്‍ട്ടിഫിക്കറ്റിന് കാത്തിരിക്കേണ്ടത് ഒന്നും ഒന്നരയും വര്‍ഷം. സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതിനാല്‍ നിരവധി പേര്‍ക്ക് ഉന്നത പഠനത്തിനും തൊഴിലിനും അവസരം നഷ്ടപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം പാസായ ബിരുദ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി ഇപ്പോഴും കാത്തിരിക്കുന്നു. ബി.കോം വിദ്യാര്‍ഥികള്‍ക്കാണ് ഏറ്റവും കൂടുതല്‍ കാലം കാത്തിരിപ്പ്. ഇവര്‍ക്ക് ചുരുങ്ങിയത് ഒന്നര വര്‍ഷത്തിലേറെ വേണ്ടിവരുന്നു. അടിയന്തരമായി സര്‍ട്ടിഫിക്കറ്റിന് ആവശ്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കി മൂന്നുമാസത്തിനകം ഫാസ്റ്റ് ട്രാക്കിലേക്ക് അപേക്ഷ മാറ്റാം. ഇതിനായി 1,000 രൂപ ഫീസ് അടക്കുകയും അടിയന്തര ആവശ്യത്തിനുള്ള തെളിവ് ഹാജരാക്കുകയും വേണം. മൂന്നുമാസം കഴിഞ്ഞാല്‍ 500 രൂപ അടച്ചും ആറുമാസം പൂര്‍ത്തിയായാല്‍ പ്രത്യേക ഫീസില്ലാതെയും ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്താം. എന്നാല്‍, അടിയന്തര ആവശ്യത്തിനുള്ള തെളിവ് ഹാജരാക്കണമെന്നത് നിര്‍ബന്ധം. അപേക്ഷിച്ചാല്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം നിലവിലുണ്ട്. എന്നാല്‍, പരിമിതമായ കേന്ദ്രങ്ങളില്‍ മാത്രമാണ് പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്, സര്‍വകലാശാല നല്‍കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്‍െറ മറുപുറത്ത് അതത് രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ സാക്ഷ്യപ്പെടുത്തണം. നേരത്തേ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍, ഒന്നരവര്‍ഷമായി ഇത് നിര്‍ത്തിവെച്ചത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി. അതേസമയം, അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസവുമുണ്ടാകുന്നു. ബിരുദ പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് പല രാജ്യങ്ങളിലും ജോലി ഉറപ്പായിട്ടും സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ അവസരം നഷ്ടപ്പെടുകയാണ്. അടിയന്തര ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ഫീസ് അടച്ചാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. എന്നാല്‍, ഇതിന് ആവശ്യപ്പെടുന്ന രേഖ, ബന്ധപ്പെട്ട കമ്പനികളുടെ നിയമന ഉത്തരവാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാതെ വിദേശ രാജ്യങ്ങളിലെ കമ്പനികളില്‍ പലതും നിയമന ഉത്തരവ് നല്‍കാറില്ളെന്നത് ഉദ്യോഗാര്‍ഥികളെ കുഴക്കുന്നു. ആധുനിക വിവരസാങ്കേതിക വിദ്യകളുപയോഗിച്ച് അഭിമുഖം നടത്തുന്ന കമ്പനികള്‍, സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട മറ്റു രേഖകളും ആവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കാറുണ്ട്. ഇത് സമര്‍പ്പിച്ചാല്‍ പോലും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. വിദേശ കമ്പനികളുടെ ഒൗദ്യോഗിക ലെറ്റര്‍ഹെഡുകളില്‍ മുദ്രപതിച്ച നിയമന ഉത്തരവ് കാണിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇതരസംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വഴിയും മറ്റും ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.