തലശ്ശേരി: മട്ടാമ്പ്രം മദ്റസ അന്‍വാരിയ എല്‍.പി സ്കൂളിലെ പഠന-പാഠ്യേതര നിലവാരമുയര്‍ത്താന്‍ ‘മികവിന്‍െറ അന്‍വാരിയ’ എന്ന പേരില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നു. സ്കൂളിന്‍െറ ഉന്നമനത്തിന് രൂപവത്കരിച്ച അന്‍വാരിയ ഫൗണ്ടേഷന്‍െറ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഇതോടനുബന്ധിച്ച് പൈതൃക ചിത്രകലാ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. സെല്‍വന്‍ മേലൂരിന്‍െറ നേതൃത്വത്തില്‍ 10 ചിത്രകാരന്‍മാര്‍ തലശ്ശേരിയുടെ പൈതൃക ശേഷിപ്പുകള്‍ സ്കൂളിന്‍െറ ചുവരുകളില്‍ ആലേഖനം ചെയ്യും. ക്യാമ്പിന്‍െറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് സി.ഐ വി.കെ. വിശ്വംഭരന്‍ നിര്‍വഹിക്കും. കൗണ്‍സിലര്‍ ടി.എം. റുബ്സീന അധ്യക്ഷത വഹിക്കും. 20ന് ഉച്ചക്ക് 12ന് ചിത്രസമര്‍പ്പണവും ഓപണ്‍ സ്റ്റേജ് ഉദ്ഘാടനവും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.പി. അഹമ്മദ് റിയാസ്, ഇ.കെ. സോയ, ടി.വി. അബ്ദുറഹ്മാന്‍, ഒ.കെ. മമ്മൂട്ടി, കെ.പി. മുഹമ്മദ് നിസാര്‍, ടി.വി. ആബിദ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.