ഇരിട്ടി: വിലതകര്‍ച്ച മൂലം വലയുന്ന റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ കര്‍ഷക വാഗ്ദാനങ്ങള്‍ നല്‍കി ദുരിതത്തിലാക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നതെന്ന് കെ.കെ. രാഗേഷ് എം.പി. റബര്‍ വിലയിടിവിനെതിരെ സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ നടന്ന അഖണ്ഡ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം മുന്നോട്ടുവരണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രാഗേഷ് മുന്നറിയിപ്പ് നല്‍കി.ബാബുരാജ് പായം അധ്യക്ഷത വഹിച്ചു. കെ. ജനാര്‍ദനന്‍ മാസ്റ്റര്‍, എം.വി. ജയരാജന്‍, കെ.ടി. ജോസ്, കെ.സി. ജേക്കബ് മാസ്റ്റര്‍, സി.വി. ശശീന്ദ്രന്‍, പി. ഗോവിന്ദന്‍, ജെയ്സണ്‍ ജീരകശ്ശേരി, വത്സന്‍ പനോളി, കെ.ടി. ജോസ് എന്നിവര്‍ സംസാരിച്ചു. സത്യഗ്രഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സമാപിക്കും. കേളകം: ഇടത് കര്‍ഷക സംഘടനകളുടെ സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ മുപ്പത്തിയാറ് മണിക്കൂര്‍ നീളുന്ന അഖണ്ഡ സത്യഗ്രഹത്തിന് കേളകത്ത് തുടക്കമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോര്‍പറേറ്റുകള്‍ക്ക് കോര്‍പറേറ്റുകള്‍ നടത്തുന്ന സര്‍ക്കാറുകളാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ പറഞ്ഞു. കേളകത്ത് അഖണ്ഡ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. കെ.ടി. ജോസ്, ഫാ. ജെയിസന്‍ വര്‍ഗീസ്, വി.ജി. പത്മനാഭന്‍, ടി.എസ്. സ്കറിയ, എം.എസ്. വാസുദേവന്‍, വി. ഷാജി, സി.ടി. അനീസ്. ജെ. കുര്യാച്ചന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.