പയ്യന്നൂര്‍: രാമന്തളി കുറുങ്കടവില്‍ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിനായി പുഴ ആഴം കൂട്ടല്‍ പ്രവൃത്തിക്ക് എത്തിച്ച മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ അഗ്നിക്കിരയാക്കി. ആഴം കൂടുമ്പോള്‍ എടുത്ത 100 യൂനിറ്റോളം മണല്‍ പുഴയിലേക്ക് തള്ളിയിട്ടുമുണ്ട്. മണല്‍ മാഫിയയുടേതാണെന്ന് തെറ്റിദ്ധരിച്ച് പയ്യന്നൂര്‍ പൊലീസാണ് ഇത് ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, പൊലീസ് ഇത് നിഷേധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് വള്ളങ്ങള്‍ കത്തിക്കുകയും ഇ മണല്‍ പ്രകാരം വിതരണം ചെയ്യാന്‍ കൂട്ടിയിട്ട മണല്‍ കൂന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലേക്ക് തന്നെ തള്ളുകയും ചെയ്തത്. ഗതാഗത പദ്ധതിയുടെ ഭാഗമായി ചൂളക്കടവ് മുതല്‍ മുട്ടം വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ആഴം കൂട്ടുന്നത്. കുഴിച്ച് ആഴം കൂട്ടുമ്പോള്‍ എടുക്കുന്ന മണല്‍ ഉപ്പ് നീക്കം ചെയ്ത് ജില്ലാ കലക്ടറുടെ ഇ മണല്‍ സംവിധാനം വഴിയാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെംടെലിനാണ് പ്രവൃത്തിയുടെ ചുമതല. നിര്‍മിതി കേന്ദ്രത്തിനാണ് കെംടെല്‍ മണല്‍ കൈമാറുന്നത്. ഇവരത്തെിയാണ് അപേക്ഷിച്ചവര്‍ക്ക് പാസ് നല്‍കി വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ സൂക്ഷിച്ച മണലാണ് പുഴയിലേക്ക് തള്ളിയത്. ഫൈബര്‍ വള്ളങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്ത ശേഷം തീയിടുകയായിരുന്നു. രണ്ട് വള്ളങ്ങളില്‍ യന്ത്രങ്ങളും ഘടിപ്പിച്ചിരുന്നു. പുഴയോരത്ത് കെട്ടിയിട്ട വള്ളങ്ങളാണ് നശിപ്പിച്ചത്. തീ കൊടുത്ത ശേഷം വള്ളത്തിന്‍െറ കെട്ടഴിച്ചുവിട്ടു. പരിസരവാസികളാണ് തീ കത്തുന്നത് കണ്ടത്. തൃശൂരിലെ ഒരു സ്ഥാപനത്തിന്‍െറ എന്‍ജിനീയറിങ് വിഭാഗത്തിനാണ് മണല്‍ ശുചീകരണത്തിന്‍െറ ചുമതല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മണല്‍ ശുദ്ധീകരിക്കുന്നത്. മണല്‍ പുഴയിലേക്ക് തിരിച്ചു തള്ളുകയും വള്ളങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക വഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.